36 റെഡ് കാർഡ് മുതൽ 74 വയസായ ആളുടെ അരങ്ങേറ്റം വരെ ഉള്ള റെക്കോഡുകൾ: ഇത് നിങ്ങൾക്ക് ഷോക്ക്

A. 36 റെഡ് കാർഡുകൾ
ഇന്നേ വരെ ഒരു മത്സരത്തിലും റെഡ് കാർഡുകളുടെ എണ്ണം രണ്ടക്കം കടന്നിട്ടില്ല. എന്നാൽ 2011 ഇൽ അർജന്റീനയിലെ രണ്ട് ക്ലബുകളായ ക്ളൈപോലും വിക്ടോറിയാനോയും തമ്മിലുള്ള മത്സരത്തിൽ റഫറി 36 തവണ റെഡ് കാർഡുകൾ ഉയർത്തിയിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ട് പേർക്ക് മാത്രമായിരുന്നു കാർഡുകൾ ഉയർത്തി പുറത്താക്കിയിരുന്നത്. എന്നാൽ മത്സരത്തിന്റെ രണ്ടാം പകുതിയിൽ കൂട്ടമായി റെഡ് കാർഡ് കാണിച്ച് പുറത്താക്കിയിരുന്നു. അതായിരുന്നു ഏറ്റവും കൂടുതൽ റെഡ് കാർഡുകൾ കാണിച്ചതിനുള്ള റെക്കോഡ്.

B. ദൂരം കൂടിയ ഹെഡ് ഗോൾ
ഏറ്റവും കൂടുതൽ ഹെഡറുകൾ ഗോൾ പോസ്റ്റിന്റെ മുൻപിൽ വെച്ചാണ് സംഭവിക്കാറുള്ളത്. എന്നാൽ ഒരു കളിക്കളത്തിൽ പകുതിയിൽ നിന്നും ഗോൾ നേടുന്നത് അതിശയകരമായ കാര്യം ആണ്. 2011 ഇൽ ഗ്രീൻലാൻഡും ട്രോംസോയുമായുള്ള മത്സരത്തിൽ ഗോൾ കീപ്പർ മുൻപിലേക്ക് കേറി വന്ന സമയത്ത് ജോൺ സാമുവൽസൺ ഹെഡറിലൂടെ ഗോൾ നേടിയിരുന്നു. ഇതായിരുന്നു ഫുട്ബോൾ ലോകം കണ്ട ഏറ്റവും നീളം കൂടിയ ഹെഡർ ഗോൾ.

C. ഏറ്റവും പ്രായമേറിയ അരങേറ്റ മത്സരം നടത്തിയ താരം.
ഐസിൽഡിൻ ബഹാദെർ എന്ന ഈജിപ്ഷ്യൻ താരമാണ് തന്റെ 74 ആം വയസിൽ 2020 മാർച്ചിൽ ആദ്യമായി അരങേറ്റ മത്സരം നടത്തിയത്. കയ്‌റോയിലെ ക്ലബ്ബിലായിരുന്നു താരം തന്റെ ആദ്യ മത്സരം കളിച്ചത്. താരത്തിന് 74 വയസും 125 ദിവസവുമാണ് പ്രായം. ഗിന്നസ് വേൾഡ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.