ലോക കപ്പ് ജയിച്ചു എന്നതിനാൽ മെസിയാണ് മികച്ചവൻ എന്ന് പറയുന്നത് ശരിയല്ല, ആ കാരണം കൊണ്ടാണ് റൊണാൾഡോയാണ് മികച്ചവൻ എന്ന് ഞാൻ പറയുന്നത്; റൊണാൾഡോ- മെസി താരതമ്യത്തിൽ പുതിയ വാദവുമായി പിയേഴ്സ് മോർഗൻ

ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോപ്പിൽ കളിക്കുന്നില്ല എങ്കിലും ലയണൽ മെസ്സിയെക്കാൾ മികച്ചവനാണെന്ന് പിയേഴ്സ് മോർഗൻ പലപ്പോഴും പറഞ്ഞിട്ടുള്ള കാര്യമാണ്. സൗദി അറേബ്യയിൽ കളിക്കാനുള്ള റൊണാൾഡോയുടെ തീരുമാനം പലരും ചോദ്യം ചെയ്യുമ്പോഴും തന്റെ അഭിപ്രായത്തിൽ നിന്ന് മാറാതെ തന്നെ മാധ്യമപ്രവർത്തകൻ നിൽക്കുന്നു.

പാരീസ് സെന്റ് ജെർമെയ്‌നുമായി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്നതിനിടയിൽ അദ്ദേഹത്തിന്റെ ദീർഘകാല എതിരാളിയായ മെസ്സി ലോകകപ്പ് നേടിയിരുന്നു. മറുവശത്ത്, ക്രിസ്റ്റ്യാനോ റൊണാൾഡോയാകട്ടെ അവസാന ലോകകപ്പിൽ അത്ര മികച്ച പ്രകടനം ഒന്നും അല്ല നടത്തിയത്.

എന്നിരുന്നാലും, പോർച്ചുഗൽ ഇന്റർനാഷണലിന് ഇപ്പോഴും തന്റെ അർജന്റീനിയൻ എതിരാളിയെക്കാൾ “എഡ്ജ്” ഉണ്ടെന്ന് പിയേഴ്സ് മോർഗൻ വിശ്വസിക്കുന്നു, ടാറ്റ്ലറോട് പ്രസ്താവിച്ചു:

“ഞങ്ങളുടെ അഭിമുഖത്തിൽ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാൻസ്ഫർ കരാറിൽ ഒപ്പുവച്ചു, ഇപ്പോൾ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന കായികതാരമാണ്, 37-ാം വയസ്സിൽ.”

തന്റെ കരിയറിൽ ഉടനീളം അവൻ ചെയ്തത് മഹത്തരമായ കാര്യങ്ങളാണ്. മൊറോക്കോ സെമിയിലെത്തിയ ഖത്തർ ലോകകപ്പിൽ കണ്ടതുപോലെ, മിഡിൽ ഈസ്റ്റിലെ ഫുട്ബോൾ ശരിക്കും കുതിച്ചുയരുന്ന ഒരു സമയത്ത് റൊണാൾഡോ വെല്ലുവിളി ഏറ്റെടുത്തു. സെമിഫൈനൽ കളിച്ച മൊറോക്കോ അതുപോലെ അർജന്റീനയെ തോൽപ്പിച്ച സൗദി ഇത് രണ്ടും ഓർത്ത് മികച്ച തീരുമാനമാണ് റൊണാൾഡോ എടുത്തത്.”

Read more

എന്തായാലും ലോകത്തിലെ ഏറ്റവും മികച്ച താരം റൊണാൾഡോയാണെന്ന വാദത്തിൽ നിന്ന് വ്യത്യാസം വരാത്ത അഭിപ്രായമാണ് മോർഗൻ ഇപ്പോഴും പറയുന്നത്.