ഖത്തറിൽ റോണോയെ പൂട്ടും,വെല്ലുവിളിച്ച് ഘാന താരം

വരുന്ന ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് പൂർത്തിയതോടെ ലോകകപ്പിൽ ആര് വാഴും ആര് വീഴും തുടങ്ങിയ ചർച്ചകൾ ഫുട്ബോൾ ലോകത്ത് സജീവമാണ്. പല സൂപ്പർ താരങ്ങളുടെയും അവസാന ലോകകപ്പ് ആയതിനാൽ വലിയ പ്രാധാന്യമാണ് ഈ വർഷം ഖത്തർ ലോകകപ്പിനുള്ളത്.

ഇപ്പോഴിതാ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടാൻ താൻ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഘാന താരം ഗിഡോൺ മെൻസാ. ഫ്രഞ്ച് ക്ലബായ ബോർഡെക്സിന് വേണ്ടിയാണ് ഇപ്പോൾ താരം കളിക്കുന്നത്.മെസ്സിക്കെതിരെ കളിച്ചിട്ടുണ്ട്. ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

“റൊണാൾഡോയെ നേരിടുക ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അറിയാം.അദ്ദേഹത്തെ പ്രതിരോധിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം.പക്ഷെ ആ മത്സരം എൻ്റെ മത്സരമാക്കാൻ ഞാൻ ശ്രമിക്കും.മെസ്സിയെ ഫ്രഞ്ച് ലീഗിൽ നേരിട്ടിട്ടുണ്ട്.വളരെ ബുദ്ധിമുട്ടായിരുന്നു അത്.അദ്ദേഹം എനിക്ക് വേദനകളാണ് സമ്മാനിച്ചത്.ഇനി റൊണാൾഡോക്ക് എന്ത് ചെയ്യാനാകുമെന്ന് നോക്കാം,അദ്ദേഹത്തെ ഓടിപിടിക്കാൻ ആകുമെന്ന് എനിക്ക് ഉറപ്പാണ്”.

Read more

തന്നെ വെല്ലുവിളിച്ചവർക്ക് മറുപടി നൽകിയിട്ടുള്ള റൊണാൾഡോ മെൻസക്കും മറുപടി നൽകുമെന്ന് ആരാധകർ പറയുന്നു.