സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു; വധു ബാഡ്മിന്റണ്‍ താരം

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യന്‍ താരം സഹല്‍ അബ്ദുള്‍ സമദ് വിവാഹിതനാകുന്നു. ബാഡ്മിന്റണ്‍ താരം കൂടിയായ റെസ ഫര്‍ഹത്താണ് വധു. ഇന്‍സ്റ്റാഗ്രാമിലൂടെ സഹല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു.

ഐഎസ്എലിന്റെ കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴിസിന്റെ സുപ്രധാന താരങ്ങളില്‍ ഒരാളായിരുന്നു സഹല്‍. കഴിഞ്ഞമാസം നടന്ന എഎഫ്സി കപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ഇന്ത്യയ്ക്കായി വിജയ ഗോല്‍ നേടിയതും സഹലായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് സഹലിന് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. സഹലിന്റെ പോസ്റ്റിന് താഴെ ഇന്ത്യന്‍ ടീമിലെയും ബ്ലാസ്റ്റേഴ്‌സിലെയും സഹതാരങ്ങളും ആശംസ അറിയിച്ചിട്ടുണ്ട്.

View this post on Instagram

A post shared by Sahal Abdul Samad (@sahal_abdul_samad)

Read more