ആരാധകരുടെ കളത്തിന് പുറത്തുളള പരിധി വിട്ട ആവേശപ്രകടനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്‍. ട്വിറ്ററിലൂടെയാണ് ജിങ്കന്‍ ആരാധകര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.
ഐഎസ്എല്‍ മത്സരശേഷം ബംഗളൂരു ആരാധകര്‍ ബ്ലാസ്‌റ്റേഴ്‌സ് ആരാധകനെ മെട്രോ ട്രെയിനില്‍ വെച്ച് പരസ്യമായി അധിക്ഷേപിച്ചിരുന്നു. ഇതിന്റെ വീഡിയോയും വൈറലായിരുന്നു. ഈ നടപടിയാണ് ജിങ്കനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആരാധകര്‍ ഈ തരത്തിലുളള പെരുമാറ്റം നിര്‍ത്തണമെന്നാണ് ജിങ്കന്‍ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്.
— Sandesh Jhingan (@SandeshJhingan) December 6, 2019
“ഇങ്ങനെ ചെയുന്നത് കൊണ്ട് നിങ്ങള്‍ക്ക് എന്താണ് ലഭിക്കുന്നത്, ഒരു ആരാധകനെ ഇങ്ങനെ കൂട്ടം ചേര്‍ന്ന് അവഹേളിക്കുന്നത് നിങ്ങളെ യഥാര്‍ത്ഥ ആരാധകര്‍ ആക്കുമെന്ന് തോന്നുന്നുണ്ടോ? അദ്ദേഹത്തിന്റെ സ്ഥാനത്തു നിങ്ങളെയോ നിങ്ങള്‍ക് വേണ്ടപെട്ടവരെയോ ആലോചിച്ചു നോക്കു” ജിങ്കന്‍ പറയുന്നു.
“ഗ്രൗണ്ടിനുള്ളില്‍ ഇത്തരത്തില്‍ ചാന്റ്‌സ് ചെയുന്നത് ആഹ്ലാദകരമാണ്. എന്നാല്‍ ഗ്രൗണ്ടിന് പുറത്ത് ഒരിക്കലും ഇത് അനുവദിക്കാനാകില്ല. ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കാര്‍ പോലും ഏറ്റുമുട്ടുക ഗ്രൗണ്ടിനുള്ളില്‍ മാത്രമായിരിക്കും. ഒരിക്കലും പുറത്ത് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല. അത് കൊണ്ട് ദയവ് ചെയ്ത് ഈ തരത്തിലുള്ള അവഹേളനങ്ങള്‍ ഒഴിവാക്കുക. യഥാര്‍ത്ഥ ആരാധകരുടെ സംസ്‌കാരം കാത്ത് സൂക്ഷിക്കുക” ജിങ്കാന്‍ കൂട്ടിചേര്‍ത്തു.
Read more
ബ്ലാസ്റ്റേഴ്‌സ് താരമായ ജിങ്കാന്‍ പരിക്ക് മൂലം ഇപ്പോള്‍ വിശ്രമത്തിലാണ്. ബ്ലാസ്‌റ്റേഴ്‌സിന് പുറമെ ഇന്ത്യന്‍ ടീമിലും സ്ഥിരസാന്നിധ്യമാണ് ജിങ്കന്‍.