ചങ്കാണ് ജിങ്കന്‍, മുത്താണ് ജിങ്കന്‍: തോല്‍വിയിലും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ പറയുന്നു

കേരള ബ്ലാസ്റ്റേഴ്‌സിന്റെ വല്യേട്ടനാണ് സന്ദേശ് ജിങ്കന്‍ എന്ന പ്രതിരോധനിരക്കാരന്‍. ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരങ്ങളില്‍ ഒരാളും ഈ ജിങ്കന്‍ തന്നൊയാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ കുപ്പായമാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ജിങ്കന് നല്‍കിയത്. ഐഎസ്എല്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയാണ് ജിങ്കനെങ്കിലും കഴിഞ്ഞ രണ്ടു മത്സരത്തിലെ അറിയാതെയും അറിഞ്ഞും വരുത്തിയ പിഴവില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയേല്‍ക്കേണ്ടി വന്നു.

എന്നാല്‍, ആരാധകര്‍ക്ക് തങ്ങളുടെ വല്യേട്ടനെ തള്ളാന്‍ വയ്യ. ബെംഗളൂരുവിനെതിരേ സുനില്‍ ഛേത്രി നേടിയ പനാല്‍റ്റി ഗോളിന് വഴിവെച്ചത് ക്വാര്‍ട്ടില്‍ ജിങ്കന്‍ പന്ത് കൈകൊണ്ട് തൊട്ടതാണ്. മത്സത്തിന്റെ ഗതി മാറ്റിമറിച്ച ഗോളാണ് ഇതിലൂടെ ബെംഗളൂരു നേടിയത്. ഇടതുവിങിലൂടെ കുതിച്ച് ക്വാര്‍ട്ടിലേത്തിയ ഛേത്രി സഹതാരത്തിന് നല്‍കിയ ക്രോസ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജിങ്കന്റെ കയ്യില്‍ തട്ടുകയായിരുന്നു.

അതേസമയം, തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ജിങ്കന്‍ പെനല്‍റ്റി വഴങ്ങുന്നത്. ചെന്നൈയ്ന്‍ എഫ്സിയുമായി ബ്ലാസ്റ്റേഴ്സ് 1-1ന്റെ സമനില വഴങ്ങിയ തൊട്ടുമുമ്പത്തെ കളിയിലും ജിങ്കനാണ് പെനല്‍റ്റിക്കു വഴിവച്ചത്. പന്ത് ബോക്സിനുള്ളില്‍ വച്ച് തടുത്തുവെന്ന റഫറിക്കു വന്ന പിഴവാണ് അന്നത്തെ പെനല്‍റ്റിക്കു കാരണം.

എങ്കിലും ഇതുവരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം പഴുതില്ലാതെ കാത്ത ജിങ്കനെ യതാര്‍ത്ഥ ആരാധകര്‍ തള്ളിപ്പറയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കളിക്കു പുറത്തുള്ള വികാരമാണ് ബ്ലാസ്റ്റേഴ്‌സ് എന്ന് പറയുന്ന ആരാധകര്‍ ചങ്കാണ് ജിങ്കന്‍ മുത്താണ് ജിങ്കന്‍ എന്നുപറയാനും മടിക്കുന്നില്ല.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു