കേരള ബ്ലാസ്റ്റേഴ്സിന്റെ വല്യേട്ടനാണ് സന്ദേശ് ജിങ്കന് എന്ന പ്രതിരോധനിരക്കാരന്‍. ഇന്ത്യന്‍ ടീമിന്റെ നിര്‍ണായക താരങ്ങളില്‍ ഒരാളും ഈ ജിങ്കന് തന്നൊയാണ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍ കുപ്പായമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ജിങ്കന് നല്‍കിയത്. ഐഎസ്എല്‍ തുടക്കം മുതല്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധത്തിലെ ഉരുക്കുകോട്ടയാണ് ജിങ്കനെങ്കിലും കഴിഞ്ഞ രണ്ടു മത്സരത്തിലെ അറിയാതെയും അറിഞ്ഞും വരുത്തിയ പിഴവില്‍ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയേല്‍ക്കേണ്ടി വന്നു.
എന്നാല്‍, ആരാധകര്‍ക്ക് തങ്ങളുടെ വല്യേട്ടനെ തള്ളാന്‍ വയ്യ. ബെംഗളൂരുവിനെതിരേ സുനില്‍ ഛേത്രി നേടിയ പനാല്‍റ്റി ഗോളിന് വഴിവെച്ചത് ക്വാര്‍ട്ടില്‍ ജിങ്കന് പന്ത് കൈകൊണ്ട് തൊട്ടതാണ്. മത്സത്തിന്റെ ഗതി മാറ്റിമറിച്ച ഗോളാണ് ഇതിലൂടെ ബെംഗളൂരു നേടിയത്. ഇടതുവിങിലൂടെ കുതിച്ച് ക്വാര്ട്ടിലേത്തിയ ഛേത്രി സഹതാരത്തിന് നല്കിയ ക്രോസ് ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റന്‍ ജിങ്കന്റെ കയ്യില്‍ തട്ടുകയായിരുന്നു.
അതേസമയം, തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് ജിങ്കന് പെനല്‍റ്റി വഴങ്ങുന്നത്. ചെന്നൈയ്ന് എഫ്സിയുമായി ബ്ലാസ്റ്റേഴ്സ് 1-1ന്റെ സമനില വഴങ്ങിയ തൊട്ടുമുമ്പത്തെ കളിയിലും ജിങ്കനാണ് പെനല്‍റ്റിക്കു വഴിവച്ചത്. പന്ത് ബോക്സിനുള്ളില്‍ വച്ച് തടുത്തുവെന്ന റഫറിക്കു വന്ന പിഴവാണ് അന്നത്തെ പെനല്‍റ്റിക്കു കാരണം.
Read more
എങ്കിലും ഇതുവരെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം പഴുതില്ലാതെ കാത്ത ജിങ്കനെ യതാര്‍ത്ഥ ആരാധകര്‍ തള്ളിപ്പറയില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കളിക്കു പുറത്തുള്ള വികാരമാണ് ബ്ലാസ്റ്റേഴ്സ് എന്ന് പറയുന്ന ആരാധകര്‍ ചങ്കാണ് ജിങ്കന് മുത്താണ് ജിങ്കന് എന്നുപറയാനും മടിക്കുന്നില്ല.