സഞ്ജു സാംസൺ കേരള ക്രിക്കറ്റിന്റെ മാത്രമല്ല ഫുട്ബോളിന്റെയും രക്ഷകൻ; വാർത്തയിൽ ഞെട്ടലോടെ ആരാധകർ

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ടീമിൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്നതും അദ്ദേഹമാണ്. സഞ്ജുവിന്റേയും മികവ് കൊണ്ടാണ് കേരള ക്രിക്കറ്റ് ഇന്ന് ഇത്രയും മികച്ചതായി നിൽക്കുന്നതിന്റെ പ്രധാന കാരണം. എന്നാൽ താരം ഇപ്പോൾ ക്രിക്കറ്റിന്റെ രക്ഷകൻ മാത്രമല്ല ഫുട്ബോളിന്റെയും രക്ഷകനായി മാറിയിരിക്കുകയാണ്.

ഒരേ സമയം കേരള ക്രിക്കറ്റിനെയും, കേരള ഫുടബോളിനെയും മുൻപന്തയിൽ കൊണ്ട് വരാനാണ് സഞ്ജു സാംസൺ ശ്രമിക്കുന്നത്. അതിന്റെ സൂചനയായി ഞെട്ടിക്കുന്ന വിവരങ്ങളാണ് കേരള സൂപ്പർ ലീഗിൽ നിന്നും ലഭിക്കുന്നത്. ലീഗിലെ ക്ലബ് ടീം ആയ മലപ്പുറം എഫ്സിയുടെ സഹ ഉടമയായി സഞ്ജു സാംസൺ ചാർജ് ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യൻ ടീമിൽ വിരാട് കോലി, എം.എസ് ധോണി എന്നിവർ അവരുടെ സംസഥാന ഫുട്ബോൾ ടീമുകളുടെ സഹ ഉടമസ്ഥരാണ്. അത് പോലെ തന്നെ കേരളത്തിന് അഭിമാനമായ സഞ്ജു സാംസണും ഒരു ഫുട്ബോൾ ടീമിന്റെ സഹ ഉടമസ്ഥൻ ആയിരിക്കുകയാണ്.

നേരത്തെ തന്നെ സഞ്ജു ടീമിന്റെ ഉടമയാകും എന്ന് റിപോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇന്നാണ് ക്ലബ് ഒഫീഷ്യൽ പേജിലും, സഞ്ജു സാംസണിന്റെ ഒഫീഷ്യൽ പേജിലും ഇക്കാര്യം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്. ഐ ലീഗിൽ ഗോകുലം എഫ്‌സിക്ക് ശേഷം രണ്ടാമതായി പങ്കെടുത്ത പ്രൊഫെഷണൽ ക്ലബാണ് മലപ്പുറം എഫ്‌സി.

ടീമിലെ മറ്റു സഹ ഉടമസ്ഥരാണ് ബിസ്മി ഗ്രൂപ്പ് എംഡി വി എ അജ്മൽ ബിസ്മി, എസ്എടി തിരൂർ എഫ്‌സിയുടെയും ഗ്രാൻഡ് ഹൈപ്പർമാർക്കറ്റുകളുടെയും ഡോ. ​​അൻവർ അമീൻ ചേലാട്ട്, സൗദി ഇന്ത്യൻ ഫുട്‌ബോൾ ഫോറം പ്രസിഡൻ്റ് ബേബി നീലാമ്ബ്ര എന്നിവർ.