യുവേഫ ചാംപ്യന്‍ ലീഗിന്റെ പ്രീക്വാര്‍ട്ടറിലെ രണ്ടാം പാദ മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് പി.എസ്.ജിയെ തകർത്തെറിഞ്ഞ് മികച്ച ജയം സ്വന്തമാക്കിയിരുന്നു . ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ബയേൺ ജയിച്ചുകയറിയപ്പോൾ ഇരുപാദങ്ങളിലുമായി 3-0 എന്ന സ്‌കോറില്‍ ബയേണ്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറി. ഏറെ പ്രതീക്ഷയോടെ ബയേണിനെ തോൽപ്പിക്കാമെന്ന് കരുതിയ പി.എസ്.ജിക്ക് തെറ്റി.
പന്തടക്കത്തില്‍ മാത്രമാണ് പി.എസ്.ജിക്ക് ബയേണിന് മുന്നിൽ മേധാവിത്വം ഉണ്ടായിരുന്നതെന്ന് പറയാം. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും ബയേണ്‍ നേടിയത്. 61ാം മിനുട്ടില്‍ ലിയോണ്‍ ഗോരിത്സ്‌കയുടെ അസിസ്റ്റില്‍ എറിക് ചൂപോ മോടിംഗ് ആണ് ആദ്യ ഗോളടിച്ചത്. 89ാം മിനുട്ടില്‍ ജോവോ കാന്‍സെലോയുടെ അസിസ്റ്റില്‍ സെര്‍ജി ഗ്നാബ്രി രണ്ടാം ഗോളുമടിച്ചു. എന്തായാലും പി.എസ്.ജിയുടെ സൂപ്പർ താരങ്ങൾ അടങ്ങിയ ടീമിന് ഈ ഫലം വലിയ തിരിച്ചടി നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇന്നലത്തെ കളിയിൽ മികച്ച പ്രകടനം നടത്തി തിളങ്ങിയ ബയേണിന്റെ തോമസ് മുള്ളർ മത്സരശേഷം മെസിയുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ്.
ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിയുടെ കഴിവിന്റെ കാര്യത്തിൽ യാതൊരു സംശയവും ഇല്ലെങ്കിലും ലോകകപ്പിന് ശേഷം അയാളുടെ പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ട് തന്നെയാണെന്നുള്ള കാര്യത്തിൽ സംശയമില്ല. പല സന്ദര്ഭങ്ങളിലും ഈ സീസണിൽ മെസി പല തവണ ഒന്നും ചെയ്യാനാകാതെ നിന്ന കാഴ്ച കണ്ടതുമാണ്. ലോകകപ്പിന് ശേഷമുള്ള ഈ മോശം പമോഷം പ്രകടനം പി.എസ്.ജിക്ക് പണിയാൻ ഒരുക്കിയിരിക്കുന്നത്.
Read more
ഒരുപാട് പ്രതീക്ഷയോടെ മെസിയെയും എംബാപ്പയും ഒകെ ടീമിലെത്തിച്ചത് ലീഗ് കിരീടം ജയിക്കാൻ അല്ലാലോ, അതിനാൽ തന്നെ നിരാശയിലായ ആരാധകർ താരത്തെ പുറത്താക്കണം എന്ന ആവശ്യവുമായി വരുന്നത്.