ബാഴ്സയുടെ വീഴ്ച തുടങ്ങി; മെസിയ്ക്ക് പിന്നാലെ കൂടുതല്‍ താരങ്ങള്‍ ക്ലബ് വിടുന്നു

ലയണല്‍ മെസി ബാഴ്സലോണ വിട്ടതോടെ കൂടുതല്‍ താരങ്ങള്‍ ക്ലബ് വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ക്ലബുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ സെര്‍ജിയോ അഗ്യൂറോ ശ്രമങ്ങള്‍ ആരംഭിച്ചെന്നാണ് പുറത്തുവരുന്ന വിവരം.

ബാഴ്സയുമായുള്ള കരാര്‍ ഒഴിവാക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് അഗ്യൂറോ തന്റെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ ബാഴ്സയിലെത്തിയ അഗ്യൂറോ രണ്ടു വര്‍ഷത്തേക്കാണ് ക്ലബുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.താരം ബാഴ്‌സയിലേക്ക് ചേക്കേറാനുള്ള പ്രധാന കാരണം തന്ന മെസിയുടെ സാന്നിധ്യമായിരുന്നു.

ബാഴ്സ വിട്ട് മെസി പി.എസ്.ജിയിലേക്കാണ് ചേക്കേറിയിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് ഉടമയായ ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍താനി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

Read more

രണ്ട് വര്‍ഷത്തേക്കാണ് മെസിയുമായി പി.എസ്.ജിയുമായി കരാറിലെത്തുന്നതാണ് വിവരം. കരാര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ നെയ്മര്‍-മെസി-എംബാപെ ത്രയത്തിന്റെ മാറ്ററിയാന്‍ കളി പ്രേമികള്‍ക്ക് അവസരമൊരുങ്ങിയിരിക്കുകയാണ്.