ചൊറിയാൻ വന്ന ബാംഗ്ലൂർ ഉടമയെ കണ്ടം വഴി ഓടിച്ച മറുപടി, ഋഷഭ് പന്ത് ചെയ്ത പ്രവൃത്തിയെ പിന്തുണച്ചവന് ശരിക്കും കിട്ടി

ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തില്‍ ഉണ്ടായ നാടകീയ സംഭവങ്ങളില്‍ കത്തി സോഷ്യല്‍ മീഡിയ. ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി എഴുതി നിറയ്ക്കുകയാണ്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ച് വിളിച്ച പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച തീരുമാനത്തെ ഇരുകൈയും കൈനീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന് റഫറിമാർ ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കുന്നത് ഇത് ആദ്യമല്ല. മുമ്പും ഇത്തരത്തിൽ റഫറിമാർ മഞ്ഞക്കുപ്പായക്കാർക്ക് പണി കൊടുത്തിട്ടുണ്ട്. അന്നൊക്കെ റഫറിമാർക്ക് കണ്ണട വാങ്ങി കൊടുക്കാനും മറ്റുമൊക്കെ പറഞ്ഞ് നമ്മൾ ആ പ്രതിഷേധം നിർത്തിയിരുന്നു. പണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരരത്തിൽ ടീമിന് എതിരായ ഒരു തീരുമാനം വന്നപ്പോൾ ഫൈനൽ വിസ്‌ലിന് ശേഷം റഫറിക്ക് കണ്ണാടി മേടിച്ചുകൊടുക്കണം എന്ന് പറഞ്ഞ ദൃശ്യങ്ങളൊക്കെ മലയാളി ആരാധകർ അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. അത്തരത്തിൽ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ഹൈദരാബാദ്, ഒഡിഷയും ഒകെ ഇത്തരത്തിൽ ഉള്ള തീരുമാനങ്ങൾക്ക് ഇരയായിട്ടുണ്ട്.

ഇന്നലെ ഇവാൻ ചെയ്ത പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അനവധി ആളുകളാണ് എത്തുന്നത്. ബാംഗ്ലൂർ ഓണർ പാർത്ഥ് ജിൻഡാൽ ഇങ്ങനെ പറഞ്ഞു- നിങ്ങൾ കാര്യമായി ചെയ്തതാണോ ഇത്
@കേരള ബ്ലാസ്റ്റേഴ്സ് ഈ ഗെയിമും ഞങ്ങളുടെ ലീഗും ഇന്ത്യൻ ഫുട്ബോളും ആഗോളതലത്തിൽ ചിത്രീകരിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ആയിരക്കണക്കിന് ആരാധകരും ഈ ടീമിനെയും ഈ മാനേജരെയും ഇങ്ങനെ ഓർക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇത് അപമാനമാണ് ബാംഗ്ലൂരിന് അഭിനന്ദനം.

ഇങ്ങനെ ഉള്ള മറുപടി നൽകി മാസ് കാണിച്ച ബാംഗ്ലൂർ ഉടമക്ക് കിണക്കിന് കിട്ടി, അതിലൊരു മറുപടി ഇങ്ങനെ ആയിരുന്നു. “നിങ്ങളുടെ തന്നെ മറ്റൊരു ടീമായ ഡൽഹി ഐ.പി.എലിൽ കാണിച്ച പ്രവർത്തി ഓർക്കുന്നില്ലേ , പന്ത് ചെയ്ത പ്രവർത്തി മോശമായെന്ന് സമ്മതിക്കാത്ത നിങ്ങൾ എന്തിന് ട്രോളുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ