ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തില്‍ ഉണ്ടായ നാടകീയ സംഭവങ്ങളില്‍ കത്തി സോഷ്യല്‍ മീഡിയ. ബ്ലാസ്റ്റേഴ്സ് സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ അതൃപ്തി എഴുതി നിറയ്ക്കുകയാണ്. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടീമിനെ തിരിച്ച് വിളിച്ച പരിശീലകന് ഇവാന് വുകോമനോവിച്ച തീരുമാനത്തെ ഇരുകൈയും കൈനീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യൻ സൂപ്പർ ലീഗിന് റഫറിമാർ ബ്ലാസ്റ്റേഴ്സിന് പണി കൊടുക്കുന്നത് ഇത് ആദ്യമല്ല. മുമ്പും ഇത്തരത്തിൽ റഫറിമാർ മഞ്ഞക്കുപ്പായക്കാർക്ക് പണി കൊടുത്തിട്ടുണ്ട്. അന്നൊക്കെ റഫറിമാർക്ക് കണ്ണട വാങ്ങി കൊടുക്കാനും മറ്റുമൊക്കെ പറഞ്ഞ് നമ്മൾ ആ പ്രതിഷേധം നിർത്തിയിരുന്നു. പണ്ട് ബ്ലാസ്റ്റേഴ്സിന്റെ ഒരു മത്സരരത്തിൽ ടീമിന് എതിരായ ഒരു തീരുമാനം വന്നപ്പോൾ ഫൈനൽ വിസ്ലിന് ശേഷം റഫറിക്ക് കണ്ണാടി മേടിച്ചുകൊടുക്കണം എന്ന് പറഞ്ഞ ദൃശ്യങ്ങളൊക്കെ മലയാളി ആരാധകർ അത്ര പെട്ടെന്ന് ഒന്നും മറക്കാനിടയില്ല. അത്തരത്തിൽ ഒരുപാട് ഒരുപാട് പ്രശ്നങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് മാത്രമല്ല ഹൈദരാബാദ്, ഒഡിഷയും ഒകെ ഇത്തരത്തിൽ ഉള്ള തീരുമാനങ്ങൾക്ക് ഇരയായിട്ടുണ്ട്.
ഇന്നലെ ഇവാൻ ചെയ്ത പ്രവർത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അനവധി ആളുകളാണ് എത്തുന്നത്. ബാംഗ്ലൂർ ഓണർ പാർത്ഥ് ജിൻഡാൽ ഇങ്ങനെ പറഞ്ഞു- നിങ്ങൾ കാര്യമായി ചെയ്തതാണോ ഇത്
@കേരള ബ്ലാസ്റ്റേഴ്സ് ഈ ഗെയിമും ഞങ്ങളുടെ ലീഗും ഇന്ത്യൻ ഫുട്ബോളും ആഗോളതലത്തിൽ ചിത്രീകരിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ആയിരക്കണക്കിന് ആരാധകരും ഈ ടീമിനെയും ഈ മാനേജരെയും ഇങ്ങനെ ഓർക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇത് അപമാനമാണ് ബാംഗ്ലൂരിന് അഭിനന്ദനം.
Read more
ഇങ്ങനെ ഉള്ള മറുപടി നൽകി മാസ് കാണിച്ച ബാംഗ്ലൂർ ഉടമക്ക് കിണക്കിന് കിട്ടി, അതിലൊരു മറുപടി ഇങ്ങനെ ആയിരുന്നു. “നിങ്ങളുടെ തന്നെ മറ്റൊരു ടീമായ ഡൽഹി ഐ.പി.എലിൽ കാണിച്ച പ്രവർത്തി ഓർക്കുന്നില്ലേ , പന്ത് ചെയ്ത പ്രവർത്തി മോശമായെന്ന് സമ്മതിക്കാത്ത നിങ്ങൾ എന്തിന് ട്രോളുന്നു.