ചേട്ടന്മാർ എത്തി, ഇനി പിള്ളേരുടെ വിളയാട്ടം; ഒളിമ്പിക്‌സിലേക്കുള്ള തയ്യാറെടുപ്പിൽ അർജന്റീനൻ താരങ്ങൾ

അർജന്റീനൻ ഫുട്ബോളിന് ഇപ്പോൾ സുവർണ്ണ കാലഘട്ടമാണ്. അഞ്ച് വർഷമായി കളിച്ച മത്സരങ്ങളിൽ നിന്നും അവർ 2 കളികൾ മാത്രമാണ് തോൽവി ഏറ്റു വാങ്ങിയത്. അതിൽ നിന്നുമായി രണ്ട് കോപ്പ അമേരിക്കൻ കപ്പുകൾ, ഫൈനലിസിമ, ഫിഫ ലോകകപ്പ് എന്നി പുരസ്‌കാരങ്ങളാണ് അവർ നേടിയത്. പരിശീലകനായ ലയണൽ സ്കലോണിയുടെ മികവിൽ ആയിരുന്നു ഇവർ ഈ നേട്ടങ്ങൾ എല്ലാം നേടിയത്. കോപ്പ അമേരിക്കൻ ടൂർണമെന്റിന് ശേഷം അർജന്റീനയുടെ അടുത്ത ലക്ഷ്യം ഈ വർഷം വരാനിരിക്കുന്ന ഒളിമ്പിക്സ് ആണ്. കഴിഞ്ഞ വർഷം അവർക്കു നേടാൻ ആവാതെ പോയ ഗോൾഡ് മെഡൽ ഇത്തവണ നേടാൻ വേണ്ടിയുള്ള തയാറെടുപ്പിലാണ് താരങ്ങൾ.

ഇത്തവണ അവർ ഇറങ്ങുന്നത് അർജന്റീനൻ അണ്ടർ 23 ടീമുമായിട്ടാണ്. കൂടാതെ സീനിയർ താരങ്ങളായി ഹൂലിയൻ അൽവാരെസ്, ജെറോണിമോ റുള്ളി, നിക്കോളാസ് ഓട്ട്മെൻറി എന്നിവരും ടീമിന്റെ ഭാഗമായി മത്സരങ്ങളിൽ പങ്കെടുക്കും. ഇവർ ഫ്രാൻസിൽ എത്തി ടീമിനോടൊപ്പം ജോയിൻ ചെയ്യുകയും ചെയ്യ്തു. അർജന്റീനയെ പരിശീലിപ്പിക്കുന്നത് ലയണൽ സ്കലോണി ആയിരിക്കില്ല. അതിനു പകരം ഹാവിയർ മശ്ശാരോനെയാണ് ഇത്തവണ പരിശീലിപ്പിക്കാനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലയണൽ മെസി, എമി മാർട്ടിനെസ്, ഗാർണചോ, എൻസോ ഫെർണാണ്ടസ്, എന്നിവരെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്നാൽ ക്ലബ് മത്സരങ്ങൾ ഉള്ളാൽ അവിടെ നിന്ന് അനുവാദം ലഭിച്ചില്ല. ഇതോടെ കൂടി ആണ് ഇവർ മൂന്ന് പേരിലേക്കും മാത്രമായി ടീം സെലക്ട് ചെയ്യ്തത്. ഒളിമ്പിക്സിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. ഗ്രൂപ്പ് ഘട്ടമായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. നാല് വീതം ടീമുകൾ ഉള്ള ഗ്രൂപുകളിൽ നിന്ന് രണ്ട് ടീമുകളാണ് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കുന്നത്.

അർജന്റീനയുടെ ഗ്രൂപ്പിൽ മൊറോക്കോ, ഇറാക്ക്, ഉക്രയിൻ എന്നി ടീമുകൾ ആണ് ഏറ്റുമുട്ടുന്നത്. അർജന്റീനയുടെ ആദ്യ മത്സരം ജൂലൈ 24 ആം തിയതി മൊറോക്കോ ആയിട്ടാണ് നടക്കുന്നത്. കഴിഞ്ഞ തവണത്തേയും അതിനു മുൻപത്തേയും ഗോൾഡ് മെഡൽ സ്വന്തമാക്കിയിരുന്നത് ബ്രസീൽ ആയിരുന്നു. ഇത്തവണ അവർക്ക് യോഗ്യത നേടാൻ പോലും സാധിച്ചില്ല. അതെ സമയം ഫ്രാൻസ്, സ്പെയിൻ എന്നി ടീമുകൾ കൂടെ ഒളിമ്പിക്സിൽ പങ്കെടുക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അർജന്റീനയ്ക്ക് ഗോൾഡ് മെഡൽ നേടാൻ അത്ര എളുപ്പം ആകില്ല കാര്യങ്ങൾ.