അവതാര പിറവിയുടെ രൗദ്ര ഭാവം, അതാണ് അന്ന് കണ്ടത്; മെസിയുടെ അന്നത്തെ സെലിബ്രേഷന് പിന്നിലെ കഥ ഇങ്ങനെ

2017 ഇൽ നടന്ന എൽ ക്ലാസിക്കിക്കോ മത്സരത്തിൽ ലയണൽ മെസിയുടെ ജേർസി സെലിബ്രേഷൻ ലോക പ്രശസ്തമായതാണ്. റയൽ മാഡ്രിഡിന്റെ കോട്ടയായ സാന്റിയാഗോ ബെർണാബു ഗ്രൗണ്ടിൽ അന്ന് ബാഴ്സിലോണയുമായിട്ടായിരുന്നു റയൽ മാഡ്രിഡ് ഏറ്റുമുട്ടിയിരുന്നത്. ആ സമയത് മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതമാണ് നേടിയിരുന്നത്. എന്നാൽ മത്സരം തീരാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ലയണൽ മെസിയുടെ കിടിലൻ ഗോളിൽ ബാർസിലോണ വിജയിക്കുകയായിരുന്നു.

അതിനു ശേഷമായിരുന്നു മെസി തന്റെ ജേർസി ഊരി റയൽ ആരാധകർക്ക് നേരെ തന്റെ ആഘോഷം നടത്തിയത്. ആ സെലിബ്രേഷൻ പിന്നീട് വലിയ തോതിൽ ലോക പ്രശസ്തി നേടുകയും ചെയ്യ്തു. എന്നാൽ ആ ആഘോഷത്തിന് പുറകിൽ അധികം ആൾക്കാർക്ക് അറിയാൻ പാടിലാത്ത ഒരു കഥ ഉണ്ട്. മെസി റയൽ ആരാധകരുടെ പക്കൽ നിന്നും ബോഡി ഷൈമിങ്‌ ഉൾപ്പടെയുള്ള അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്. അതിനെ തുടർന്നാണ് മെസി തന്റെ മധുര പ്രതികാരം ആ കളിക്കളത്തിൽ കാണിച്ചത്.

ലയണൽ മെസിയുടെ സഹ താരമായ ആൽബയുടെ വാക്കുകൾ ഇങ്ങനെ:

” മെസി അന്ന് ജേർസി സെലിബ്രേഷൻ നടത്തിയതിന്റെ കാരണം പലർക്കും അറിയില്ല. മത്സരത്തിന്റെ ഇടയിൽ വെച്ച് റയൽ ആരാധകർ അദ്ദേഹത്തിനെ അധിക്ഷേപിച്ചു കൊണ്ട് ചാൻറ് ചെയ്തിരുന്നു. മെസിയെ കുള്ളനെന്നും അംഗവൈകല്യം ഉള്ളവനെന്നും പറഞ്ഞു അവനെ കളിക്കളത്തിൽ നിരുത്സാഹപ്പെടുത്തിയിരുന്നു. ആദ്യ പകുതിക്ക് ശേഷം ഡ്രസിങ് റൂമിൽ എത്തിയ മെസി ഭയങ്കര ദേഷ്യത്തിലായിരുന്നു. ഈ ആളുകൾ ഫുട്ബോളിന് പറ്റിയവർ അല്ല എന്ന അദ്ദേഹം സുവാറസിനോട് പറഞ്ഞു. രണ്ടാം പകുതി ആയപ്പോൾ ആരാധകർ ഇതിലും കൂടുതൽ കളിയാക്കാൻ തുടങ്ങി. അവസാനം മെസി ടീമിന് വേണ്ടി തന്റെ വിജയ ഗോൾ നേടി അവരെ എല്ലാം നിശ്ശബ്ദരാക്കി. എന്റെ പേര് ഓർത്തു വെച്ചോളൂ എന്ന തരത്തിലായിരുന്നു ആ സെലിബ്രേഷൻ അദ്ദേഹം നടത്തിയത്” ഇതാണ് അൽബ പറഞ്ഞത്.

പിന്നീട് അദ്ദേഹത്തിന്റെ ഈ സെലിബ്രേഷൻ ഒരുപാട് പേർ അനുകരിച്ചിരുന്നു. അന്നത്തെ മത്സരത്തിൽ റൊണാൾഡോയും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ലോകം മുഴുവൻ ആ എൽ ക്ലാസിക്കോ മത്സത്തിനായി കാത്തിരുന്നു. അന്നത്തെ മികച്ച താരങ്ങൾ എല്ലാവരും ഏറ്റുമുട്ടുന്ന മത്സരം കൂടി ആയിരുന്നു അത്. മത്സരത്തിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പൊറാട്ടമായിരുന്നു കാഴ്ച വെച്ചിരുന്നത്. ലയണൽ മെസി കളിയുടെ അവസാന നിമിഷത്തിലായിരുന്നു വിജയ ഗോൾ നേടിയിരുന്നത്.