ലിവർപൂൾ ആരാധകർക്ക് കൈയടിച്ച് ഫുട്ബോൾ ലോകം, ശത്രുത ഒക്കെ ആകെ 90 മിനിറ്റ് മാത്രം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് രാത്രി അതിനിർണായക മത്സരമാണ് നടക്കാൻ ഉള്ളത്. ആൻഫീൽഡിൽ നടക്കുന്ന മത്സരത്തിൽ ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ലിവർപൂളും നേർക്കുനേർ വരുന്നത്. പഴയ പ്രതാപം ഒന്നും ഇല്ലെങ്കിലും ലിവർപൂളിന് എതിരെ ഏറ്റവും മികച്ച പ്രകടനം യുണൈറ്റഡ് പുറത്തെടുക്കും എന്ന് റെഡ് ഡെവില്സ് ആരാധകർ വിശ്വസിക്കുന്നു. ലിവർപൂളിന്റെ കിരീടം തേടിയുള്ള യാത്രക്കും മാഞ്ചസ്റ്ററിന്റെ ടോപ് 4നായുള്ള ശ്രമങ്ങൾക്കും ഈ മത്സരം വിധി എഴുതിയേക്കും. ഇപ്പോഴിതാ മത്സരത്തിന് മുമ്പ് ലിവർപൂൾ നടത്തിയ ഒരു പ്രഖ്യാപനത്തിന് ഫുട്ബാൾ ലോകത്ത് നിന്നും വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

ഇന്നലെ മരണമടഞ്ഞ കുഞ്ഞ് മാലാഖയായ റൊണാൾഡോയുടെ മകന്റെ ഓർമക്കായി ലിവർപൂൾ- മാഞ്ചസ്റ്റർ മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ലിവർപൂൾ ആരാധകർ ഒരു മിനിറ്റ് എഴുനേറ്റ് നിന്ന് കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്ക് ചേരും. എതിർ ടീം താരത്തിനോടുള്ള ലിവർപൂൾ ആരാധകരുടെ ഈ പെരുമാറ്റത്തിന് വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്.

നിലവിലെ ഫോം വെച്ച് ലിവർപൂളിന് തന്നെയാണ് ഇന്ന് മുൻതൂക്കം. പൊതുവെ ദയനീയമായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് ഇന്ന് ലിവർപൂൾ അറ്റാക്കിന് മുന്നിൽ എങ്ങനെ പിടിച്ചുനിൽക്കും എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്‌.

Read more

ഇന്നത്തെ മത്സരത്തിൽ സൂപ്പർ താരം കളിക്കുമോ ഇല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.