പ്രകടനം ദയനീയം, സൂപ്പർ താരത്തെ ടീമിൽ നിന്നും ഒഴിവാക്കാൻ ഒരുങ്ങി റയൽ മാഡ്രിഡ്; പദ്ധതികൾ ഇങ്ങനെ

എൽ നാഷനൽ റിപ്പോർട്ട് അനുസരിച്ച് , ഇതുവരെയുള്ള പ്രകടനങ്ങളിൽ ഉക്രേനിയൻ താരം ആൻഡ്രി ലുനിൻ അത്രയൊന്നും മതിപ്പുളവാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ വേനൽക്കാല ട്രാൻസ്ഫർ വിൻഡോയിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ ആഗ്രഹിക്കുകയാണ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡ് ഇപ്പോൾ. മിലാനെതിരെ ലുനിൻ പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ താരം രണ്ട് ഗോളുകൾ വഴങ്ങിയിരുന്നു. ഉക്രേനിയൻ താരം നിലവിൽ തിബൗട്ട് കോർട്ടോയിസിന്റെ ബാക്കപ്പായിട്ടാണ് റയൽ മാഡ്രിഡിൽ കളിക്കുന്നത്.

ലൂണിന്റെ കരാർ 2024-ൽ അവസാനിക്കാനിരിക്കെ, ക്ലബ്ബിന് സമ്മർ എക്സിറ്റ് നിരസിച്ച കളിക്കാരനെ ഈ വേനൽക്കാലത്ത് ടീമിൽ നിന്നും ഒഴിവാക്കാനാണ് റയൽ ശ്രമിക്കുന്നത്. കോർട്ടോയിസിന് ബാക്കപ്പായി ഗെറ്റാഫെയുടെ ഡേവിഡ് സോറിയയെ ഒപ്പിടാൻ അവർ താൽപ്പര്യപ്പെടുന്നു.

ലുനിൻ 2018 ൽ റയൽ മാഡ്രിഡിൽ ചേർന്നു, അതിനുശേഷം ക്ലബ്ബിനായി 17 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ, 19 ഗോളുകൾ വഴങ്ങി നാല് ക്ലീൻ ഷീറ്റുകൾ നിലനിർത്തി. റയലിനെ സംബന്ധിച്ച് അടുത്ത സമ്മർ ട്രാൻസഫർ വിൻഡോയിൽ ടീമിൽ അവർ ഒരുപാട് അഴിച്ചുപണികൾ നടത്താൻ ആഗ്രഹിക്കുന്നുണ്ട്.

എംബാപ്പെ അടക്കമുള്ള താരങ്ങൾ റയൽ മാഡ്രിഡിൽ എത്തുമോ എന്ന കാര്യത്തിലും ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നു.