ബാഴ്സയുടെ മൂന്ന് സൂപ്പർതാരങ്ങളെ റയൽ പ്രസിഡന്റ് പേടിക്കുന്നു, റയലിനെ നശിപ്പിക്കുമെന്നും പേടി

മൂന്ന് ബാഴ്‌സലോണ താരങ്ങൾ കാരണം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ക്ലബ്ബിന്റെ തകർച്ചയെ ഭയപ്പെടുന്നതായി റിപ്പോർട്ട്. സ്പാനിഷ് ഔട്ട്‌ലെറ്റ് എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം , റയലിന്റെ തകർച്ചയെക്കുറിച്ച് പെരസിന് അവിശ്വസനീയമാംവിധം ആശങ്കയുണ്ട്.

വ്യാഴാഴ്ച കോപ്പ ഡെൽ റേയിൽ ബാഴ്‌സലോണ പ്രതിരോധ നിരക്ക് മുന്നിൽ റയലിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. സ്പാനിഷ് കപ്പ് മത്സരങ്ങളുടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലാ ലിഗയിലെ രണ്ട് വമ്പൻമാരും പരസ്പരം കൊമ്പുകോർത്തപ്പോൾ ജയം ബാഴ്സക്ക് ആയിരുന്നു. റയലിന് ആധിപത്യം ഉണ്ടായിരുന്നിട്ടും, ബാഴ്‌സയ്ക്ക് മത്സരത്തിൽ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം പാദം ഏപ്രിൽ 5 ന് ക്യാമ്പ് നൗവിൽ നടക്കുമ്പോൾ പെറേസ് ഭയപ്പെടുന്നു.

സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയതെന്നും ശ്രദ്ധിക്കണം. മധ്യനിര താരം പെഡ്രി, ആക്രമണത്തിലെ പ്രധാനി റോബർട്ട് ലെവൻഡോവ്‌സ്‌കി, ക്രിയേറ്റീവ് ഔട്ട്‌ലെറ്റ് ഔസ്മാൻ ഡെംബെലെ എന്നിവർ പരിക്കുമൂലം കളി നഷ്ടമായി. എന്നിരുന്നാലും, അവർ മൂവരും രണ്ടാം പാദത്തിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ, അവരുടെ മധ്യനിരക്കും പ്രതിരോധത്തിനും ഇടയിൽ കൂടുതൽ ഇടം നൽകിയാൽ റയൽ പണി മേടിക്കും.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ