മൂന്ന് ബാഴ്‌സലോണ താരങ്ങൾ കാരണം റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ് ക്ലബ്ബിന്റെ തകർച്ചയെ ഭയപ്പെടുന്നതായി റിപ്പോർട്ട്. സ്പാനിഷ് ഔട്ട്‌ലെറ്റ് എൽ നാഷനൽ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം , റയലിന്റെ തകർച്ചയെക്കുറിച്ച് പെരസിന് അവിശ്വസനീയമാംവിധം ആശങ്കയുണ്ട്.
വ്യാഴാഴ്ച കോപ്പ ഡെൽ റേയിൽ ബാഴ്‌സലോണ പ്രതിരോധ നിരക്ക് മുന്നിൽ റയലിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. സ്പാനിഷ് കപ്പ് മത്സരങ്ങളുടെ സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ലാ ലിഗയിലെ രണ്ട് വമ്പൻമാരും പരസ്പരം കൊമ്പുകോർത്തപ്പോൾ ജയം ബാഴ്സക്ക് ആയിരുന്നു. റയലിന് ആധിപത്യം ഉണ്ടായിരുന്നിട്ടും, ബാഴ്‌സയ്ക്ക് മത്സരത്തിൽ ജയം സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. രണ്ടാം പാദം ഏപ്രിൽ 5 ന് ക്യാമ്പ് നൗവിൽ നടക്കുമ്പോൾ പെറേസ് ഭയപ്പെടുന്നു.
Read more
സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് ബാഴ്സ ഇറങ്ങിയതെന്നും ശ്രദ്ധിക്കണം. മധ്യനിര താരം പെഡ്രി, ആക്രമണത്തിലെ പ്രധാനി റോബർട്ട് ലെവൻഡോവ്‌സ്‌കി, ക്രിയേറ്റീവ് ഔട്ട്‌ലെറ്റ് ഔസ്മാൻ ഡെംബെലെ എന്നിവർ പരിക്കുമൂലം കളി നഷ്ടമായി. എന്നിരുന്നാലും, അവർ മൂവരും രണ്ടാം പാദത്തിലേക്ക് മടങ്ങാൻ ഒരുങ്ങുമ്പോൾ, അവരുടെ മധ്യനിരക്കും പ്രതിരോധത്തിനും ഇടയിൽ കൂടുതൽ ഇടം നൽകിയാൽ റയൽ പണി മേടിക്കും.