പാരീസ് ഒളിമ്പിക്‌സിലെ പ്രധാന ഫുട്ബോൾ താരങ്ങൾ ഇവരെല്ലാം: ആവേശത്തിൽ ആരാധകർ

കോപ്പ അമേരിക്കൻ ടൂർണമെന്റിന് ശേഷം കരുത്തരായ അർജന്റീന, ഒരു പതിറ്റാണ്ട് കഴിഞ്ഞ് യൂറോ കപ്പ് സ്വന്തമാക്കിയ സ്പെയിൻ, കരുത്തരായ ഫ്രാൻസ്, മൊറോക്കോ, എന്നി ടീമുകൾ എല്ലാം ഒളിമ്പിക്സിൽ തങ്ങളുടെ ഗോൾഡ് വേട്ടയ്ക്കായി അണിനിരന്നു കഴിഞ്ഞു. കഴിഞ്ഞ രണ്ട് തവണയും ഗോൾഡ് മെഡൽ നേടിയ ബ്രസീൽ ഇത്തവണ ഇവർക്കെതിരെ മത്സരിക്കാനില്ല. ബ്രസീലിനു ഈ തവണത്തെ ഒളിമ്പിക്സിൽ ബ്രസീൽ യോഗ്യത പോലും നേടാനായില്ല. ഇത്തവണ കരുത്തരായ ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ കാണികൾക്ക് അതൊരു ആവേശകരമായ ദൃശ്യ വിസമയം തന്നെ ആകും. ഇത്തവണത്തെ ഒളിമ്പിക്സിലെ പ്രമുഖരായ താരങ്ങൾ ആരൊക്കെ ആണെന്ന് നോകാം.

1. ജൂലിയൻ അൽവാരസ്
കോപയിൽ മുത്തമിട്ട അർജന്റൈൻ ടീമിലെ പ്രധാനിയാണ് അൽവാരസ്‌. 24 വയസുള്ള താരം ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച് ലോകത്തിന്റെ ഉന്നതിയിൽ എത്തി നിൽക്കുന്ന താരമാണ്. ലോകകപ്പ്, ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ്, കോപ്പ അമേരിക്കൻ ട്രോഫി എന്നിവയെല്ലാം നേടിയുട്ടുണ്ട് അൽവാരസ്‌. മൂന്നാം ഒളിമ്പിക്സ് സ്വർണവേട്ടയിൽ അർജന്റീനയുടെ പ്രധാന തേരാളി ആണ് അൽവാരസ്‌.

2. നിക്കോളാസ് ഒട്ടമെൻഡി
അർജന്റീനൻ ടീമിന്റെ ഏറ്റവും വിശ്വസ്തനായ കളിക്കാരൻ ആണ് നിക്കോളാസ് ഒട്ടമെൻഡി. ഇത്തവണത്തെ അർജന്റീനൻ ടീമിനെ നയിക്കുന്നതും ഇദ്ദേഹമാണ്. കോപ്പ അമേരിക്കയിലും താരം ടീമിനോടൊപ്പം ശക്തമായി തന്നെ ഉണ്ടായിരുന്നു. ലയണൽ മെസിക്കായി ഖത്തർ ലോകകപ്പ് സ്വന്തമാക്കിയ ടീമിൽ ഏറ്റവും പ്രധാനിയായിരുന്നു നിക്കോളാസ് ഒട്ടമെൻഡി. 2009 മുതൽ താരം ടീമിനോടൊപ്പം ഉണ്ട്. 117 മത്സരങ്ങളാണ്‌ അദ്ദേഹം നീലക്കുപ്പായത്തിൽ കളിച്ചിട്ടുള്ളത്.

3. അഷ്റഫ് ഹക്കീമി
മൊറോക്കോയുടെ ഏറ്റവും മികച്ച താരം ആണ് അഷ്റഫ് ഹക്കീമി. ഖത്തർ ലോകകപ്പിൽ മൊറോക്കോയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഒളിമ്പിക്സിലും ഇത്തവണ ഇവരുടെ തുറുപ്പ് ചീട്ട് ഈ താരമാണ്. അണ്ടർ 23 ആഫ്രിക്കൻ കപ്പ് ജേതാക്കൾ എന്ന നിലയിലാണ് മൊറോക്കോ ഇത്തവണ ഒളിമ്പിക്സ് യോഗ്യത നേടിയത്.

4 . ഫെർമിൻ ലോപസ്

യൂറോപിയൻ ചാമ്പ്യന്മാരായ സന്തോഷത്തിലാണ് സ്പെയിൻ. ഇത്തവണ ഒളിമ്പിക്സിലും അവർ ഒന്നാമതായി എത്തി ഗോൾഡ് നേടാനാണ് ലക്ഷ്യം ഇടുന്നതും. സ്പെയിനിന്റെ ടീമിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ ആണ് ഫെർമിൻ ലോപസ്. കഴിഞ്ഞ ഒളിമ്പിക്സിൽ ടീമിന് ബ്രസീലിനോട് ഫൈനലിൽ തോൽക്കേണ്ടി വന്നു. ഇത്തവണ അത് ആവർത്തിക്കാൻ അവർക്ക് സാധിക്കില്ല. മികച്ച ടീമായി തന്നെ ആണ് അവർ കളത്തിൽ ഇറങ്ങുന്നത്.