തുടർച്ചയായ മൂന്നാം തോൽവി, ആരാധകർ കടുത്ത നിരാശയിൽ; വിജയ പ്രതീക്ഷയോടെ താരങ്ങൾ

തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വലിയ വിമർശനങ്ങളാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേരിടുന്നത്. പരാജയങ്ങൾ ആവർത്തിക്കുമ്പോൾ, ആരാധകർ നിരാശയിലാണ്. മാനേജ്‌മെൻ്റ് ഇഷ്ടപ്പെടുന്ന കളിക്കാരെ തിരഞ്ഞെടുക്കാത്തതിനാലോ കിരീടങ്ങൾ നേടാത്തതിനോ മാനേജ്മെന്റുകൾ പരിശീലകരെ പുറത്താക്കിയിട്ടുണ്ട്. എന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകൻ മൈക്കൽ സ്റ്റാഹ്റെയുടെ സ്ഥിതിയിൽ നിലവിൽ അത്തരത്തിലുള്ള സാഹചര്യമില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെൻ്റ് ബിസിനസ് താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത്. വരുമാനം വർധിപ്പിക്കാൻ സ്റ്റേഡിയത്തിലെ ആരധകരുടെ കളി കാണാൻ വരുന്നതിലുള്ള എണ്ണം കൂട്ടുന്നതിലാണ് അവരുടെ ശ്രദ്ധ. എന്നാൽ കഴിഞ്ഞ കുറച്ചു മത്സരങ്ങളിലെ മോശം പ്രകടനം കാരണം കൊച്ചിയിലെ ആരാധകരുടെ എണ്ണം ഇതിനകം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിൽ മിക്കതും ഹോം മത്സരമായിരുന്നു എന്നതാണ് ആരാധകരെ നിരാശപെടുത്തുന്നത്. വരാനിരിക്കുന്ന ഹോം ഗെയിമുകളിൽ ഇത് ഇനിയും കുറഞ്ഞേക്കാം എന്ന സാധ്യത മാനേജ്‌മന്റ് മുന്നിൽ കാണുന്നു. ആരാധകർ അകലം പാലിക്കുന്നത് തുടർന്നാൽ, മാനേജ്‌മെൻ്റിൻ്റെ ബിസിനസ്സ് തന്ത്രങ്ങൾ താളം തെറ്റിയേക്കും.

കളിക്കാരുടെ പരിക്കും, മോശം പ്രകടനവും കാരണം തുടർച്ചയായ മൂന്ന് മത്സരങ്ങൾ പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ്. ഹൈദരബാദ് എഫ്സിയും കൊൽക്കത്ത ടീമുകളായ മുഹമ്മദൻസ് എസ്‌സിയും ഈസ്റ്റ് ബംഗാളും മാത്രമാണ് അടിയിൽ അവശേഷിക്കുന്നത്. മോശം പ്രകടനം കൊണ്ട് കളി തോൽക്കുന്നു എന്നതിനപ്പുറം മികച്ച കളി പുറത്തെടുത്തിട്ടും കളി തോല്കുന്നതിനെ കാരണം തിരയാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറാവേണ്ടതുണ്ട്. ഡിഫെൻസിലും അറ്റാക്കിലും ഒരുപോലെ ശ്രദ്ധയർപ്പിക്കേണ്ടുന്ന ഒരു സാഹചര്യത്തെ നിലവിലെ ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വ്യക്തമാകുന്നുണ്ട്.

Read more