വിജയാവേട്ട തുടർന്ന അർജന്റീനയ്ക്ക് ഇപ്പോൾ മോശമായ സമയമാണ്. ഇന്ന് നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിൽ കരുത്തരായ അർജന്റീന പരാഗ്വെയോട് പരാജയപെട്ടു. പരാഗ്വെയിലെ ഡിഫെൻസോറസ് ഡെൽ ചാക്കോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അർജൻ്റീനയെ 2-1 നാണ് പരാഗ്വെ പരാജയപ്പെടുത്തിയത്. അർജന്റീനയ്ക്ക് വേണ്ടി ലൗട്ടാരോ മാർട്ടിനെസ് ആദ്യം ഗോൾ നേടി ലീഡ് ഉയർത്തിയിരുന്നു. യുവ താരം എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിലാണ് അദ്ദേഹം അത് നേടിയത്.
അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ടീമിന് വിജയിക്കാൻ സാധിച്ചത്. അതിൽ ആരാധകർക്ക് നിരാശയുണ്ട്. പരിശീലകനായ ലയണൽ സ്കലോണിയുടെ കീഴിൽ തകർപ്പൻ പ്രകടനം നടത്തിയ ടീം ഇപ്പോൾ മോശമായ പ്രകടനമാണ് നടത്തുന്നത്. മത്സരം തോറ്റ ശേഷം ലയണൽ സ്കലോണി സംസാരിച്ചു.
ലയണൽ സ്കലോണി പറഞ്ഞത് ഇങ്ങനെ:
” ഞാൻ എന്റെ താരങ്ങളെ വിമർശിക്കാനല്ല ഇവിടെയുള്ളത്. അവരെ പിന്തുണക്കാനാണ് ഇവിടെയുള്ളത്. ഇത്തരം മത്സരങ്ങൾ താരങ്ങൾക്ക് നല്ലതാണ്. പ്രത്യേകിച്ച് മിനുട്ടുകൾ വേണ്ടത്ര ലഭിക്കാത്തവർക്ക്. മത്സരം ബുദ്ധിമുട്ടാകും എന്നത് ഞങ്ങൾക്കറിയാമായിരുന്നു. താരങ്ങൾക്ക് ഞങ്ങൾ ആത്മവിശ്വാസം പകർന്നു നൽകും”
ലയണൽ സ്കലോണി തുടർന്നു:
Read more
“ആദ്യപകുതിയിൽ ഞങ്ങൾ മികച്ച പ്രകടനം നടത്തി. പക്ഷേ അവരുടെ ഗോളുകൾ താളം തെറ്റിക്കുകയായിരുന്നു. എതിരാളികളെ ഞങ്ങൾ അഭിനന്ദിക്കേണ്ടതുണ്ട്. കാരണം അവർ നന്നായി ഡിഫൻഡ് ചെയ്തു. അത് ഞങ്ങളെ ബുദ്ധിമുട്ടിലാക്കി. പക്ഷേ ടീം സ്വയം തിരിച്ചുവരും. ചില കാര്യങ്ങൾ എനിക്ക് ശരിയാക്കേണ്ടതുണ്ട്. അടുത്ത മത്സരത്തിന് ഞങ്ങൾ നല്ല രീതിയിൽ തയ്യാറെടുക്കേണ്ടതുണ്ട് “ ലയണൽ സ്കലോണി പറഞ്ഞു.