ഇത് അവസാന സീസണ്‍, കേരള ബ്ലാസ്‌റ്റേഴ്‌സ് വിടാനൊരുങ്ങി സൂപ്പര്‍ താരം

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വിദേശ താരങ്ങളില്‍ ഒരാളായ മാര്‍ക്കോ ലെസ്‌കോവിച് ഈ സീസണ്‍ അവസാനിക്കുന്നതോടെ ടീം വിടുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ സീസണോടെ കരാര്‍ അവസാനിക്കുന്ന ലെസ്‌കോവിചിന്റെ കരാര്‍ പുതുക്കേണ്ട എന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനം.

പരിശീലകനായി ലെസ്‌കോവിച് വുകമാനോവിച് വന്നത് മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സെന്റര്‍ ബാക്കായിരുന്നു ലെസ്‌കോവിച്. എന്നാല്‍ പരിക്ക് കാരണം ലെസ്‌കോവിച് ടീമില്‍ പലപ്പോഴും ഉണ്ടാകാറില്ല.

താരം നിരന്തരം പരിക്കിനാല്‍ വലയുന്നതാണ് കരാര്‍ പുതുക്കേണ്ട എന്ന തീരുമാനത്തിലേക്ക്് ബ്ലാസ്റ്റേഴ്‌സ് എത്തിച്ചേര്‍ന്നതിന്റെ ഒരു കാരണം. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനായി 43 മത്സരങ്ങള്‍ ലെസ്‌കോവിച് കളിച്ചിട്ടുണ്ട്. ഒരു ഗോളും നേടിയിട്ടുണ്ട്.

Read more

മാര്‍ച്ച് പതിമൂന്നിന് കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജൈന്റ്‌സിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.