സ്പെയിൻ കളിക്കുന്ന കമ്പ്യൂട്ടർ ഗെയിം ഇന്ന് ഞങ്ങൾ തകർക്കും, ബ്രസീലിനെ ക്വാർട്ടറിൽ ഞങ്ങൾ നേരിടും; ആത്മവിശ്വാസത്തിൽ ജപ്പാൻ പരിശീലകൻ

വ്യാഴാഴ്‌ച നടക്കുന്ന ലോകകപ്പ് ഷോഡൗണിൽ സ്‌പെയിനിന്റെ “കമ്പ്യൂട്ടർ ഗെയിം” ഫുട്‍ബോൾ രീതിയെ അതിജീവിച്ച് അടുത്ത റൗണ്ടിലേക്ക് കടക്കാൻ ജപ്പാൻ ശ്രമിക്കും. ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ പ്രധാന അട്ടിമറിയാൻ ജപ്പാൻ ഇന്ന് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിൽ അവർ ജർമനിയെ തോൽപ്പിച്ചിരുന്നു. ഗ്രൂപ്പ് ഇയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ജപ്പാൻ ജർമ്മനിയെ തോൽപ്പിച്ചപ്പോൾ ജപ്പാൻ വളരെ എളുപ്പത്തിൽ അടുത്ത റൗണ്ടിലെത്തുമെന്ന് എല്ലാവരും വിചാരിച്ചെങ്കിലും കോസ്റ്റാറിക്കയോട് ഏറ്റ അപ്രറ്റീക്ഷിത തോൽവി ടീമിനെ ചതിക്കുക ആയിരുന്നു.

സ്പെയിനിന്റെ ശക്തിയെക്കുറിച്ച്എം അവരുടെ തന്ത്രങ്ങളെക്കുറിച്ചും നന്നായി അറിയാവുന്ന ഹാജിം മൊറിയാസു ജാഗ്രത പുലർത്തുന്നുണ്ടെങ്കിലും മറ്റൊരു അത്ഭുതം സൃഷ്ടിക്കാൻ തന്റെ കളിക്കാരെ പിന്തുണച്ചു. “നാളെ ഞങ്ങളുടെ കളിക്കാർക്ക് ഉയർന്ന സമ്മർദ്ദമുള്ള ഗെയിമാണ്, പക്ഷേ അവർ തങ്ങളിലും അവരുടെ ടീമംഗങ്ങളിലും വിശ്വസിക്കണം,” അദ്ദേഹം ബുധനാഴ്ച പറഞ്ഞു.

“ഇത് ഒരു പ്രധാന മത്സരമാണ് — അത് ഒരിക്കലും മാറില്ല. കളിക്കാർ 100 % നൽകാമെങ്കിൽ ഇന്നത്തെ മത്സരത്തിൽ ജയിച്ച് കയറാൻ ഞങ്ങള്ക് സാധിക്കും.”

“ചൈതന്യവും സാങ്കേതികതയും” ഉള്ള “തന്ത്രപരമായി ശക്തമായ” ടീമാണ് മൊറിയാസു സ്പെയിനിനെ വിശേഷിപ്പിച്ചത്. “സ്‌പെയിൻ ഒരു കമ്പ്യൂട്ടർ ഗെയിം പോലെയാണ് കളിക്കുന്നതെന്ന് ആളുകൾ പറയുന്നു, കാരണം അവർ സ്ഥിരതയാർന്ന രീതിയിൽ കളിക്കുന്നു – അവർക്ക് ഒരു ശൈലിയും ആക്രമണ പദ്ധതിയും ഉണ്ട്,” അദ്ദേഹം പറഞ്ഞു. “എതിരാളിയെ ആശ്രയിച്ച് അവർ തന്ത്രങ്ങൾ മാറ്റുമെന്ന് തോന്നുന്നില്ല. ഞങ്ങൾ മനോഹരമായി കളിച്ചാൽ മാത്രമേ എതിരാളിയെ മറികടന്ന് ജയിക്കാൻ സാധിക്കു.