യൂറോ കപ്പ്: കരുത്തന്മാരുടെ പോരാട്ടത്തില്‍ ഫ്രാന്‍സിനെ 'ജയിപ്പിച്ച്' ജര്‍മ്മനി

യൂറോ കപ്പില്‍ കരുത്തരായ ജര്‍മ്മനിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് . ഗ്രൂപ്പ് എഫില്‍ നടന്ന പോരാട്ടത്തില്‍ ജര്‍മ്മന്‍ പ്രതിരോധതാരം മാറ്റ്സ് ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്.

ആദ്യ പകുതിയുടെ 20ാം മിനിറ്റിലാണ് ജര്‍മ്മന്‍ പടയുടെ ചങ്ക് തകര്‍ത്ത് ഡിഫന്‍ഡര്‍ മാറ്റ് ഹമ്മല്‍സ് സെല്‍ഫ് ഗോള്‍ വഴങ്ങിയത്. ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള ഹമ്മല്‍സിന്റെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു.

UEFA Euro 2020 | France Vs Germany Highlights: World Champions France Beat Germany 1-0

രണ്ടാംപകുതിയില്‍ ജര്‍മ്മനി സമനില ഗോളിനായി ശക്തിയായി പോരാടിയെങ്കിലും ഫ്രഞ്ച് പൂട്ട് തകര്‍ക്കാനായില്ല. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപ്പെ, കരീം ബെന്‍സെമ എന്നിവരിലൂടെ ഫ്രാന്‍സ് രണ്ടു തവണ വല കുലുക്കിയെങ്കിലും ഓഫ്സൈഡാവുകയായിരുന്നു.

Read more

രണ്ടാം പകുതിയില്‍ പോര്‍മുഖത്തേക്ക് സനെയെയും വെര്‍ണറെയും ജര്‍മ്മനി കൊണ്ടുവന്നെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. 85ാം മിനിട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ കരിം ബെന്‍സേമ ജര്‍മ്മന്‍ വല ചലിപ്പിച്ചെങ്കിലും ഓഫ്സൈഡ് വിളിക്കപ്പെട്ടു.