റൂൾ ബുക്കിലെ കാര്യങ്ങൾ പാലിച്ചിരിക്കണം, ഫ്രാൻസ് ടീമിന് കർശന നിർദ്ദേശം നൽകി യുവേഫ; മത്സരത്തിന് ഇറങ്ങും മുമ്പ് ആശങ്ക

ജൂൺ 17 നു നടന്ന ഫ്രാൻസ് ഓസ്ട്രിയ മത്സരത്തിൽ മൂക്കിന് ഗുരുതര പരിക്ക് പറ്റിയ കൈലിയൻ എംബാപ്പയ്ക്ക് ടീമിന്റെ നിറം ഉള്ള മാസ്ക് വെക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ. കളിയുടെ റൂൾ അനുസരിച്ച താരങ്ങൾക്കു മുഖത്തു മാസ്ക് വെക്കണമെങ്കിൽ ഏതെങ്കിലും ഒരു നിറം മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കു. എന്നാൽ ഫ്രാൻസ് ടീം എംബാപ്പയ്ക്ക് ടീമിന്റെ മൂന്ന് നിറം ഉള്ള സുരക്ഷാ മാസ്ക് കൊടുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.

ഇന്നാണ് യുവേഫയും ഫ്രാൻസ് ടീമും ആയിട്ടുള്ള യോഗം കൂടിയത്. അതിലാണ് എംബാപ്പയ്ക്ക് ഒരു നിറം മാത്രമുള്ള സുരക്ഷാ മാസ്ക് വെക്കാൻ നിർദ്ദേശിച്ചത്. യുവേഫ ആർട്ടിക്കിൾ 42 പ്രകാരം മെഡിക്കൽ സാധനങ്ങളിൽ ഉൾപ്പെടുന്ന മാസ്കുകൾ ഒന്നിൽ കൂടുതൽ നിറങ്ങൾ പാടില്ല എന്നും അങ്ങനെ ചെയ്യ്താൽ കളിയിൽ നിന്നും അവരെ മാറ്റി നിർത്താനും പറ്റും എന്നാണ് അതിൽ രേഖപ്പെടുത്തുന്ന കാര്യം.

ആർഎംസിയുടെ റിപ്പോർട്ട് പ്രകാരം എംബാപ്പയ്ക്ക് ഒറ്റ നിറമുള്ള മാസ്കുകൾ കൂടെ കാണിച്ചിരുന്നു എന്ന് പറയുന്നുണ്ട്. എന്തിരുന്നാലും നെതെർലാൻഡ്‌സുമായിട്ടുള്ള മത്സരത്തിൽ എംബപ്പേ ഇറങ്ങുവോ ഇല്ലയോ എന്ന് ഉറപ്പായിട്ടില്ല. താരത്തിന്റെ ആരോഗ്യം പൂർണമായും ഭേദമായാൽ മാത്രമേ താരത്തിന് ഇന്നത്തെ മത്സരം കളിക്കാൻ സാധിക്കു. ഇന്നത്തെ മാച്ചിൽ താരം ഇറങ്ങിയില്ലെങ്കിൽ അതിനു പകരം ഒലിവർ ജിറൂദ് ആയിരിക്കും ഫ്രാൻസ് ടീമിൽ ഇടം നേടുക. വരും മണിക്കൂറുകളിൽ കൂടുതൽ വിവരം അറിയാനാകും എന്നാണ് കരുതുന്നത്.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ