ജൂൺ 17 നു നടന്ന ഫ്രാൻസ് ഓസ്ട്രിയ മത്സരത്തിൽ മൂക്കിന് ഗുരുതര പരിക്ക് പറ്റിയ കൈലിയൻ എംബാപ്പയ്ക്ക് ടീമിന്റെ നിറം ഉള്ള മാസ്ക് വെക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി യുവേഫ. കളിയുടെ റൂൾ അനുസരിച്ച താരങ്ങൾക്കു മുഖത്തു മാസ്ക് വെക്കണമെങ്കിൽ ഏതെങ്കിലും ഒരു നിറം മാത്രമേ തിരഞ്ഞെടുക്കാൻ സാധിക്കു. എന്നാൽ ഫ്രാൻസ് ടീം എംബാപ്പയ്ക്ക് ടീമിന്റെ മൂന്ന് നിറം ഉള്ള സുരക്ഷാ മാസ്ക് കൊടുക്കാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്.
ഇന്നാണ് യുവേഫയും ഫ്രാൻസ് ടീമും ആയിട്ടുള്ള യോഗം കൂടിയത്. അതിലാണ് എംബാപ്പയ്ക്ക് ഒരു നിറം മാത്രമുള്ള സുരക്ഷാ മാസ്ക് വെക്കാൻ നിർദ്ദേശിച്ചത്. യുവേഫ ആർട്ടിക്കിൾ 42 പ്രകാരം മെഡിക്കൽ സാധനങ്ങളിൽ ഉൾപ്പെടുന്ന മാസ്കുകൾ ഒന്നിൽ കൂടുതൽ നിറങ്ങൾ പാടില്ല എന്നും അങ്ങനെ ചെയ്യ്താൽ കളിയിൽ നിന്നും അവരെ മാറ്റി നിർത്താനും പറ്റും എന്നാണ് അതിൽ രേഖപ്പെടുത്തുന്ന കാര്യം.
Read more
ആർഎംസിയുടെ റിപ്പോർട്ട് പ്രകാരം എംബാപ്പയ്ക്ക് ഒറ്റ നിറമുള്ള മാസ്കുകൾ കൂടെ കാണിച്ചിരുന്നു എന്ന് പറയുന്നുണ്ട്. എന്തിരുന്നാലും നെതെർലാൻഡ്‌സുമായിട്ടുള്ള മത്സരത്തിൽ എംബപ്പേ ഇറങ്ങുവോ ഇല്ലയോ എന്ന് ഉറപ്പായിട്ടില്ല. താരത്തിന്റെ ആരോഗ്യം പൂർണമായും ഭേദമായാൽ മാത്രമേ താരത്തിന് ഇന്നത്തെ മത്സരം കളിക്കാൻ സാധിക്കു. ഇന്നത്തെ മാച്ചിൽ താരം ഇറങ്ങിയില്ലെങ്കിൽ അതിനു പകരം ഒലിവർ ജിറൂദ് ആയിരിക്കും ഫ്രാൻസ് ടീമിൽ ഇടം നേടുക. വരും മണിക്കൂറുകളിൽ കൂടുതൽ വിവരം അറിയാനാകും എന്നാണ് കരുതുന്നത്.