'വിനിഷ്യസിന് ബാലൺ ഡി ഓർ കിട്ടാത്തത് എന്ത് കൊണ്ടെന്ന്‌ വ്യക്തമാക്കി യുവേഫ പ്രസിഡന്റ്'

ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.

ഇത്തവണ ഫ്രാൻസ് ഫുട്ബോൾ മാഗസിനോടൊപ്പം യുവേഫയും കൂടെ ചേർന്നാണ് ബാലൺ ഡി ഓർ പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്. വിനിക്ക് പുരസ്‌കാരം ലഭിക്കാത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് യുവേഫയുടെ പ്രെസിഡന്റായ അലക്സാണ്ടർ സെഫറിൻ.

അലക്സാണ്ടർ സെഫറിൻ പറയുന്നത് ഇങ്ങനെ:

“വിനീഷ്യസ് എല്ലാ മത്സരങ്ങളിലും കളിക്കളത്തിൽ വെച്ചുകൊണ്ട് റഫറിമാരോടും എതിർ താരങ്ങളോടും ആരാധകരോടും എന്തൊക്കെയാണ് ചെയ്തത് എന്നത് അവർ സ്വയം വിലയിരുത്തുന്നത് ഒന്ന് നന്നാവും. ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന റോഡ്രി 72 മത്സരങ്ങളിൽ പരാജയപ്പെടാതെ മുന്നോട്ടുപോയ താരമാണ്”

അലക്സാണ്ടർ സെഫറിൻ തുടർന്നു:

“കൂടാതെ വിനീഷ്യസിനേക്കാൾ ഗോളവസരങ്ങൾ സൃഷ്ടിച്ചത് അദ്ദേഹമാണ്. 12 ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തു. കൂടാതെ യൂറോ കപ്പും അതിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. പ്രീമിയർ ലീഗ് കിരീടം നേടി.പെരസിന്റെ ടീമിലായിരുന്നു റോഡ്രി എങ്കിൽ അദ്ദേഹം റോഡ്രിക്ക് നൽകാൻ ആവശ്യപ്പെടുമായിരുന്നു. ഇതിനൊക്കെ മുകളിൽ ഫുട്ബോൾ എപ്പോഴും റെസ്പെക്റ്റും എത്തിക്സും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് ” അലക്സാണ്ടർ സെഫറിൻ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം