ഇത്തവണത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത് സ്പാനിഷ് താരമായ റോഡ്രിയാണ്. എന്നാൽ ഈ പുരസ്‌കാരം നേടാൻ വേണ്ടി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ബ്രസീൽ താരമായ വിനീഷ്യസ് ജൂനിയറിന്റേത്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് കുറച്ച് നേരം മുൻപാണ് വിനിക്ക് ഇത്തവണ രണ്ടാം സ്ഥാനമാണ് എന്ന് അറിഞ്ഞത്. അതിൽ റയൽ മാഡ്രിഡ് ചടങ്ങ് ബഹിക്ഷകരിക്കുകയും ചെയ്തതോടെ സംഭവം ലോകമെമ്പാടും വലിയ വിവാദങ്ങളിലേക്ക് പോയി.
ഇത്തവണ ഫ്രാൻസ് ഫുട്ബോൾ മാഗസിനോടൊപ്പം യുവേഫയും കൂടെ ചേർന്നാണ് ബാലൺ ഡി ഓർ പുരസ്‌കാരം സമ്മാനിച്ചിട്ടുള്ളത്. വിനിക്ക് പുരസ്‌കാരം ലഭിക്കാത്തതിന്റെ കാരണം പറഞ്ഞിരിക്കുകയാണ് യുവേഫയുടെ പ്രെസിഡന്റായ അലക്സാണ്ടർ സെഫറിൻ.
അലക്സാണ്ടർ സെഫറിൻ പറയുന്നത് ഇങ്ങനെ:
“വിനീഷ്യസ് എല്ലാ മത്സരങ്ങളിലും കളിക്കളത്തിൽ വെച്ചുകൊണ്ട് റഫറിമാരോടും എതിർ താരങ്ങളോടും ആരാധകരോടും എന്തൊക്കെയാണ് ചെയ്തത് എന്നത് അവർ സ്വയം വിലയിരുത്തുന്നത് ഒന്ന് നന്നാവും. ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന റോഡ്രി 72 മത്സരങ്ങളിൽ പരാജയപ്പെടാതെ മുന്നോട്ടുപോയ താരമാണ്”
അലക്സാണ്ടർ സെഫറിൻ തുടർന്നു:
“കൂടാതെ വിനീഷ്യസിനേക്കാൾ ഗോളവസരങ്ങൾ സൃഷ്ടിച്ചത് അദ്ദേഹമാണ്. 12 ഗോളുകൾ അദ്ദേഹം നേടുകയും ചെയ്തു. കൂടാതെ യൂറോ കപ്പും അതിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. പ്രീമിയർ ലീഗ് കിരീടം നേടി.പെരസിന്റെ ടീമിലായിരുന്നു റോഡ്രി എങ്കിൽ അദ്ദേഹം റോഡ്രിക്ക് നൽകാൻ ആവശ്യപ്പെടുമായിരുന്നു. ഇതിനൊക്കെ മുകളിൽ ഫുട്ബോൾ എപ്പോഴും റെസ്പെക്റ്റും എത്തിക്സും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതാണ് ” അലക്സാണ്ടർ സെഫറിൻ പറഞ്ഞു.