അര്ജന്റീന കേരളത്തിന് നന്ദി പറഞ്ഞത് ഇഷ്ടപ്പെടാതെ ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ, കേരളം എന്ന് മുതലാണ് രാജ്യം ആയതെന്നും പരിഹാസം

ലോക കപ്പിനിടെ തങ്ങൾക്ക് നൽകിയ പിന്തുണയെ പുകഴ്ത്തി നന്ദി അറിയിച്ചുകൊണ്ട് അര്ജന്റീന ഫുട്‍ബോൾ അസോസിയേഷൻ ഇട്ട പോസ്റ്റിൽ കേരളത്തെ പുകഴ്ത്തിയ ഭാഗത്തെ ഇഷ്ടപെടാത്തതിനാൽ അതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ഉത്തർപ്രദേശ് പൊലീസ് ഉദ്യോഗസ്ഥ. ‘നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്ഥാനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി’ എന്നായിരുന്നു ടീമിന്റെ ഔദ്യോഗിക ഹാൻഡിലിൽനിന്നുള്ള ട്വീഇതിൽ കേരളം പ്രത്യേകം,ആയി എഴുതിയതാണ് പോലീസ് ഉദ്യോഗസ്ഥയെ ചൊടിപ്പിച്ച ഭാഗം.

അർജന്റീനക്ക് ഏറ്റവും കൂടുതൽ പിന്തുണ കിട്ടിയ സ്ഥലങ്ങളും അവർക്ക് ഏറ്റവും കൂടുതൽ ആരാധകരുള്ളതും ബംഗ്ലാദേശ്, കേരളം, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ആയതിനാലാണ് അത്തരത്തിൽ ഒരു നന്ദി സന്ദേശത്തിൽ കേരളത്തെ അവർ അങ്ങനെ പരാമർശിച്ചത്. എന്തായാലും  ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കതാരിയ പറയുന്നത് ഇങ്ങനെ:

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്. ഇന്ത്യാ രാജ്യത്തിന്റെ അവിഭാജ്യഘടകമായ ഭാഗം, ദയവായി തിരുത്തൂ’- അഞ്ജലി കതാരിയ ട്വീറ്റിൽ ആവശ്യപ്പെട്ടു. എന്തായാലും കേരളം ഒരു രാജ്യമല്ല എന്ന് അർജന്റീനക്ക് നന്നായി അറിയാമെന്നും അവർക്ക് കിട്ടിയ പിന്തുണക്കാണ് നന്ദി അറിയിച്ചതെന്നും പറഞ്ഞ ആരാധകർ ഇത് കാണുമ്പോൾ എന്താണ് അസ്വസ്ഥത എന്നും ചോദിക്കുന്നു.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?