അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിൽ ഈ സീസണിൽ ഏറ്റുമുട്ടിയ മത്സരങ്ങൾ എല്ലാം ആവേശകരമായിരുന്നു. സീസണിൽ റയൽ നേരിട്ട രണ്ട് തോല്വികളും അത്ലറ്റികോ മാഡ്രിഡിനോട് ആയിരുന്നു. മാഡ്രിഡ് ഡെർബി എന്നറിയപ്പെടുന്ന ഈ പോരാട്ടം 8 ദിവസങ്ങൾക്ക് മുമ്പ് നടന്നപ്പോൾ അതിൽ ജയിച്ചുകയറിയത് റയൽ മാഡ്രിഡ് ആയിരുന്നു. എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് റയലിനിട്ട് ഒരു ഗംഭീര പണിയാണ് കൊടുത്തിരിക്കുകയാണ്. സൗദിയിൽ വെച്ചു നടന്ന സൂപ്പർകൊപ്പ ടൂർണമെന്റിൽ റയലിനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്തിരിക്കുന്നത്.
മത്സരത്തിൽ ആദ്യം ലീഡ് എടുത്തത് അത്ലറ്റിക്കോ ആയിരുന്നു തൊട്ടുപിന്നാലെ റയൽ തിരിച്ചടിച്ചു. ശേഷം വീണ്ടും മുന്നിൽ എത്തിയ അത്ലറ്റികോക്ക് എതിരെ തളരാതെ പോരാടിയ റയൽ ഒരു ഗോൾ കൂടി തിരിച്ചടിച്ചതോടെ മത്സരം സമനിലയിൽ. എക്സ്ട്രാ ടൈമിൽ വർദ്ധിത വീര്യത്തിൽ കളിച്ച അത്ലറ്റിക്കോ ഗ്രീസ്മാൻ , റോഡ്രിഗോ റിക്വൽമി എന്നിവർ ഗോളുകൾ നേടിയതോടെ വിജയം ഉറപ്പിച്ചു. ഇതിൽ ഗ്രീസ്മാൻ നേടിയ ഗോളിന് ട്രോളുകൾ കിട്ടുന്നത് റയലിന്റെ വിനീഷ്യസ് ജൂനിയറിന് ആയിരുന്നു.
മത്സരത്തിൽ പിൻനിരയിൽ നിന്നും ഒരു പാസ് സ്വീകരിച്ച ബ്രസീലിയൻ താരത്തിന് പിഴച്ചു. കാലു പന്തിൽ നിന്നും വിട്ടുപോയി. അത് വീണ്ടെടുക്കാനുള്ള വിനീഷ്യസിന്റെ ശ്രമം ഗ്രീസ്മാനുള്ള മനോഹരമായൊരു പാസായി മാറി. പന്തുമായി മുന്നേറിയ ഗ്രീസ്മാൻ മികച്ചൊരു ഷോട്ടിലൂടെ ഗോൾകീപ്പറെ കീഴടക്കി അത്ലറ്റികോയെ മുന്നിലെത്തിച്ചു.
ബാഴ്സക്ക് എതിരെ തകർപ്പൻ ഹാട്രിക്കിലൂടെ മത്സരം വിജയിപ്പിക്കാൻ സഹായിച്ച ബ്രസീലിയൻ താരം ഇന്നലത്തെ മത്സരത്തോടെ എയറിൽ കയറിക്കുക ആണ്. ഇത്ര കഷ്ടപ്പെട്ട് കൊടുത്ത പാസിന് എന്താണ് ട്രോൾ എന്നും പറഞ്ഞ് ആളുകൾ താരത്തെ കളിയാക്കുന്നു.
La chevauchée de vinicius et la passe décisive pour Griezmann. Magnifique 💯 pic.twitter.com/MgeDuYJe6N
— azy (@_undispuuted) January 19, 2024
Read more