" ആ പന്ത് കാരണമാണ് ഞങ്ങൾ തോറ്റത് "; വിചിത്ര വാദവുമായി ആഴ്‌സണൽ പരിശീലകൻ

കരബാവോ കപ്പ് സെമിഫൈനൽ മത്സരത്തിലെ ആദ്യപാദത്തിൽ ന്യുകാസിലിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ട ആഴ്‌സണൽ. മത്സരത്തിൽ പൂർണ ആധിപത്യത്തിൽ നിന്നത് ആഴ്‌സണൽ ആയിരുന്നെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെ നടന്നില്ല. ന്യൂ കാസിലിന് വേണ്ടി അലക്‌സാണ്ടർ ഐസക്കും, ആന്റണി ഗോർഡനുമാണ് ഗോളുകൾ നേടിയത്.

മത്സരത്തിൽ 70 ശതമാനവും പൊസഷൻ ആഴ്‌സണലിന്റെ കൈയിൽ ആയിരുന്നു. എന്നാൽ മത്സരം തോറ്റതിൽ വിചിത്ര വാദവുമായി പരിശീലകനായ മിക്കേൽ അർട്ടേറ്റ രംഗത്ത് എത്തിയിരിക്കുകയാണ്.

മിക്കേൽ അർട്ടേറ്റ പറയുന്നത് ഇങ്ങനെ:

” ഞങ്ങളുടെ ഒരുപാട് ഷോട്ടുകൾ ക്രോസ് ബാറിന് മുകളിലൂടെയാണ് പോയത്. പന്ത് ഒരുപാട് പറക്കുന്നത് കൊണ്ടാണ് അത് സംഭവിച്ചത്. ഞങ്ങൾ അത് ചർച്ചചെയ്യുകയും ചെയ്തു. പ്രീമിയർ ലീഗിലെ പന്തുമായി വളരെ വ്യത്യാസമുള്ളതാണ് ഈ പന്ത്. ഇത് ഒരുപാട് പറക്കുന്നതിനാൽ തന്നെ ഈ പന്തുമായി പൊരുത്തപ്പെടേണ്ടതുണ്ട് ” മിക്കേൽ അർട്ടേറ്റ പറഞ്ഞു.

എന്നാൽ മിക്കേൽ അർട്ടേറ്റയുടെ ഈ വാദം ശുദ്ധ മണ്ടത്തരമാണ് എന്നാണ് പല താരങ്ങളും അഭിപ്രായപ്പെടുന്നത്. എല്ലാ ക്ലബുകളും ഒരേ പന്താണ് ഉപയോഗിക്കുന്നതെന്നും മറ്റു പരാതികളൊന്നും വന്നിട്ടില്ലെന്നും ഇംഗ്ലീഷ് ഫുട്ബോൾ ലീഗ് അധികൃതർ അറിയിച്ചു.

Read more