ചാമ്പ്യന്‍സ് ട്രോഫി 2025: രോഹിത് നായകനായി തുടരും, സഞ്ജുവിന് അവസരമില്ല

വരാനിരിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി രോഹിത് ശര്‍മ്മയെ നിലനിര്‍ത്തിയേക്കും. ജനുവരി 12-നകം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിക്കും. 8 ടീമുകള്‍ അടങ്ങുന്ന ടൂര്‍ണമെന്റിനുള്ള പ്രാരംഭ സ്‌ക്വാഡ് സമര്‍പ്പിക്കാനുള്ള സമയപരിധി വരുന്ന ഞായറാഴ്ചയാണ്. അതുകൊണ്ട് തന്നെ ബിസിസിഐ ഇതിനായി ഉടന്‍ യോഗം ചേരും.

ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയ്ക്കും ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുമുള്ള ടീമുകളെ ഒരുമിച്ച് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനാല്‍ രണ്ടിലും രോഹിത് ശര്‍മ്മ ടീം ഇന്ത്യയെ നയിക്കുമെന്നതില്‍ സംശയമില്ല.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ തുടര്‍ച്ചയായി രണ്ട് ടെസ്റ്റ് പരമ്പര തോല്‍വികളെ തുടര്‍ന്ന് രോഹിത് ശര്‍മ്മയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കുമെന്നും ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരക്കാരനാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, കളിച്ച അവസാന ഏകദിന ടൂര്‍ണമെന്റില്‍ (ലോകകപ്പ് 2023) ടീം ഇന്ത്യയെ ഫൈനലിലെത്തിച്ച രോഹിത് ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരെ ക്യാപ്റ്റനായി തുടരും.

2025 ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ സാധ്യത ടീം

രോഹിത് ശര്‍മ്മ (c), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, വിരാട് കോഹ്ലി, ഋഷഭ് പന്ത് (WK), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (wk), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ*, സിറാജ്, മുഹമ്മദ് ഷമി* (*=ഫിറ്റാണെങ്കില്‍)

Read more

ട്രാവലിംഗ് റിസര്‍വ്: നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്.