കുരങ്ങന്റെ കൈയിൽ എന്തിനാണ് പൂമാല എന്നുപറഞ്ഞ പോലെ നിങ്ങൾക്ക് എന്തിനാടാ മക്കളെ അവനെ, ഞങ്ങൾക്ക് തരുക; ടോട്ടൻഹാം ഹോട്സ്പറിനെ കളിയാക്കി റിയോ ഫെർഡിനാൻഡ്

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ റിയോ ഫെർഡിനാൻഡ് ടോട്ടൻഹാം ഹോട്സ്പറിനെ ട്രോളുകയും റെഡ് ഡെവിൾസിലേക്ക് ചേരാൻ ഹാരി കെയ്നിന്നോട്  ആവശ്യപ്പെടുകയും ചെയ്തു. നവംബറിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി വേർപിരിഞ്ഞതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു സെന്റർ ഫോർവേഡ് ആവശ്യമാണ്.

നിലവിൽ ബേൺലിയിൽ നിന്ന് ബെസിക്‌റ്റാസിൽ ലോണിൽ കഴിയുന്ന നെതർലാൻഡ്‌സ് ഇന്റർനാഷണൽ വൗട്ട് വെഗോർസ്റ്റിനായുള്ള നീക്കവുമായി റെഡ് ഡെവിൾസ് ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് ഹാരി കെയ്‌നെ സൈൻ ചെയ്യാൻ റിയോ ഫെർഡിനാൻഡ് തന്റെ മുൻ ക്ലബ്ബിനെ പ്രേരിപ്പിച്ചു.

ടോട്ടൻഹാം ക്ലബിൽ തുടർന്നാൽ ഇംഗ്ലണ്ട് നായകൻ ഒന്നും നേടില്ലെന്ന് അവകാശപ്പെട്ട് മുൻ ഇംഗ്ലണ്ട് ഡിഫൻഡർ സ്പർസിനെ പരിഹസിച്ചു. വൈബ് വിത്ത് ഫൈവ് എന്ന യൂട്യൂബ് ഷോയിൽ അദ്ദേഹം പറഞ്ഞു:

“സ്പർസ് ആരാധകരേ, ഹാരി കെയ്‌നെ ഞങ്ങൾക്ക് തരുക. നിങ്ങൾക്ക്ക് ഒരു പകരവും ഇല്ല അവനെ കൊണ്ട്, കാരണം കിരീടം ജയിക്കാൻ നിങ്ങൾക്ക് പറ്റില്ല.”

Read more

വലിയ കളിയാക്കൽ വാചകം പറഞ്ഞ മുൻ താരത്തിനെതിരെ ടോട്ടൻഹാം ആരാധകരും രംഗത്ത് വന്നിട്ടുണ്ട്