ഫിഫ ലോകകപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ടും ഇറാനും തമ്മിലുള്ള ഗ്രൂപ്പ് ബി മാച്ചില്‍ ഗോള്‍മഴയാണ് ആരാധകര്‍ കണ്ടത്. ഇരുഭാഗങ്ങളില്‍നിന്നുമായി എട്ട് ഗോളുകളാണ് മത്സരത്തില്‍ പിറന്നത്. ഇറാന്‍ രണ്ട് തവണ വലകുലിക്കയപ്പോള്‍ ഇംഗ്ലണ്ട് ആറ് തവണ ഗോള്‍വലയില്‍ മുത്തി. കളിയുടെ ആദ്യ പകുതിയില്‍ ഇഞ്ചുറിടൈമായി അനുവദിക്കപ്പെട്ടത് 14 മിനിറ്റുകളായിരുന്നു. മൂന്നോ നാലോ മിനിറ്റ് അനുവദിക്കുന്ന സ്ഥാനത്താണ് റഫറി 14 മിനിറ്റ് അനുവദിച്ചത്. ഇതിനു പിന്നിലെ കാരണമറിയാം.
ഇറാന്‍ ഗോള്‍കീപ്പര്‍ അലിറെസ ബെയ്റാന്‍വാന്റിനേറ്റ ഗുരുതരമായ പരിക്കാണ് മല്‍സരത്തില്‍ 14 മിനിറ്റോളം ഇഞ്ചുറിടൈം അനുവദിക്കാന്‍ കാരണം. മല്‍സരം തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ അദ്ദേഹം പരിക്കേറ്റ് ഗ്രൗണ്ടില്‍ വീണിരുന്നു. സ്വന്തം ടീമംഗംവുമായി കൂട്ടിയിടിച്ചാണ് താരത്തിന് പരിക്കേറ്റത്.
വേദന കാരണം അലിറെസ ഏറെ നേരം ഗ്രൗണ്ടില്‍ കിടക്കുകയും തുടര്‍ന്ന് മെഡിക്കല്‍ സംഘം പരിശോധിക്കുകയും ചെയ്തു. കൂട്ടിയിടിയെ തുടര്‍ന്ന് മൂക്കില്‍ നിന്നും രക്തം വന്നതോടെ മെഡിക്കല്‍ സംഘം അതു നിര്‍ത്തുവാനുള്ള ശ്രമങ്ങളാണ് തുടര്‍ന്ന് നടത്തിയത്. ഇത് ഏറെനേരെ തുടര്‍ന്നു. പിന്നീട് മൂക്കില്‍ പഞ്ഞിയുവച്ച് അല്‍പ്പനേരം അലിറെസ കളിക്കുകയും ചെയ്തു.
Read more
ശാരീരികമായി അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം തുടര്‍ന്ന് പകരക്കാരനെ കൊണ്ടുവരണമെന്ന് ഇറാന്‍ ഡഗൗട്ടിനു നേരെ ആംഗ്യം കാണിക്കുകയും ചെയ്തു. 18ാം മിനിറ്റിലായിരുന്നു ഇത്. തുടര്‍ന്ന് സ്ട്രെച്ചറില്‍ താരത്തെ ഗ്രൗണ്ടിനു പുറത്തേക്കു കൊണ്ടു പോവുകയും ചെയ്തു. ഈ സാഹചര്യങ്ങള്‍ കാരണം കളി ഏറെ സമയം തടസ്സപ്പെട്ടിരുന്നു. ഇതിനാലാണ് ഇഞ്ചുറിടൈം 14 മിനിറ്റ് അനുവദിച്ചത്.