പ്രതികാരം ഈ വർഷം ചെയ്യുമോ അതോ അടുത്ത വർഷമേ ഉള്ളോ, സാല വാക്ക് പാലിക്കുമോ

ഈ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനൽ കഴിയുമ്പോൾ ഒരു കാര്യം ഉറപ്പാണ്. ഒന്നെങ്കിൽ 2018 ഫൈനലിൽ സംഭവിച്ചതിന് സാല പ്രതികാരം ചെയ്യും. അല്ലെങ്കിൽ പ്രതികാരം അടുത്ത വര്ഷം മതിയോ എന്ന രീതിയിൽ മടങ്ങും. എന്തായാലും ആവേശമുറപ്പാണ്.

മെയ് 29ന് പുലര്‍ച്ചെ 12.30നാണ് മത്സരം. ഫുട്‌ബോൾ ആരാധകരുടെ നെഞ്ചിടിപ്പേറ്റിയ സെമിഫൈനല്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റർ സിറ്റിയെ തോല്‍പ്പിച്ചാണ് റയല്‍ യുവേഫ ചാമ്പ്യൻസ് ലീഗിന്‍റെ കലാശപ്പോരിന് യോഗ്യത നേടിയത്. വിയ്യാറയലിനെ തകർത്തുവിട്ടാണ് ലിവർപൂൾ റയലിനെ നേരിടാനെത്തുന്നത്. നാല് മത്സരങ്ങൾ ശേഷിക്കെ സ്പാനിഷ് ലീഗ് (ലാലിഗ) കിരീടം സ്വന്തമാക്കിയ റയലിനെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമാണ്.

2018 ൽ റാമോസ് നടത്തിയ ക്രൂരമായ ഫൗളിന് ഒടുവിൽ സാലക് പരിക്ക് ഏൽക്കുകയും മത്സരം നഷ്ടം ആവുകയും ചെയ്തിരുന്നു. താരത്തിന്റെ അഭാവത്തിൽ ലിവർപൂൾ മങ്ങിയപ്പോൾ റയൽ കിരീടം നേടി. റയലിൽ ഇപ്പോൾ റാമോസ് ഇല്ല, എന്തിരുന്നാലും റയലിനോട് പ്രതികാരം ചെയ്യാൻ ഉറപ്പിച്ചിരിക്കുകയാണ് സാലയും കൂട്ടരും.

റയലിന്റെ മുന്നേറ്റ നിരയും ലിവർപൂൾ പ്രതിരോധവും തമ്മിലുള്ള മത്സരമായിട്ട് ഇതിനെ കാണാം. ചാമ്പ്യൻസ് ലീഗിലേക്ക് വരുമ്പോൾ വീര്യം കൂടുന്ന റയലിനാണ് സാധ്യത കൂടുതൽ. എന്തിരുന്നാലും ലിവർപൂളും മോശക്കാരല്ല.

Read more

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കൈവിട്ട കിരീടമാണ് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് നേടിയേ തീരു എന്ന വാശിയിലാണ്.