മെസി ഇല്ലെങ്കിൽ അര്ജന്റീന വട്ടപ്പൂജ്യം, ഒരു കളിയും ജയിക്കാൻ പോകുന്നില്ല; അര്ജന്റീനയെ കുറിച്ച് കെ.പി രാഹുൽ

ഞായറാഴ്ച നടക്കുന്ന 2022 ഫിഫ ലോകകപ്പ് ഫൈനലിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് ഫോർവേഡ് രാഹുൽ കെപി അർജന്റീനയെയും ലയണൽ മെസ്സിയെയും കുറിച്ച് രസകരമായ ഒരു അഭിപ്രായം രേഖപ്പെടുത്തി.

ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഫൈനലിൽ ലയണൽ സ്‌കലോനിയുടെ ടീം ഫ്രാൻസിനെ നേരിടാനൊരുങ്ങുകയാണ്. സെമിയിൽ ക്രൊയേഷ്യയെ 3-0ന് അവർ പരാജയപ്പെടുത്തിയിരുന്നു. മെസിയാകട്ടെ ആ പോരാട്ടത്തിൽ ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

ക്രൊയേഷ്യയ്‌ക്കെതിരായ കളിയിൽ മാത്രമല്ല, 2022 ഫിഫ ലോകകപ്പിലുടനീളം മെസിയുടെ ചിറകിലേറിയാൻ അര്ജന്റീന ടൂർണമെന്റിൽ കുതിപ്പ് നടത്തിയത്. ഇതിനകം അഞ്ച് ഗോളുകൾ നേടിയ അദ്ദേഹം തന്റെ ക്ലബ് സഹതാരം കൈലിയൻ എംബാപ്പെയുമായി സംയുക്തമായി ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്ത്തിൽ മുന്നിലാണ്.

ഖത്തറിൽ നടന്ന ടൂർണമെന്റിനിടെ മൂന്ന് അസിസ്റ്റുകൾ സമ്മാനിച്ച താരം ടൂർണമെന്റിലെ മികച്ച താരമാകാനുള്ള ഓട്ടത്തിൽ വളരെ മുന്നിലാണ്. കെ.പി രാഹുൽ അര്ജന്റീനയെക്കുറിച്ചും മെസിയെക്കുറിച്ചും പറയുന്നുണ്ട്.

“മെസ്സി അർജന്റീനയ്ക്ക് വേണ്ടി കളിച്ചില്ലെങ്കിൽ അർജന്റീന പൂജ്യമാണ്.”

Read more

ജൂലിയൻ അൽവാരസ്, റോഡ്രിഗോ ഡി പോൾ, എമിലിയാനോ മാർട്ടിനെസ് തുടങ്ങിയ മറ്റ് താരങ്ങൾ ഖത്തറിൽ നടന്ന ടൂർണമെന്റിൽ അർജന്റീനയ്‌ക്കായി മികച്ച പ്രകടനമാണ് നടത്തിയത്. എന്നിരുന്നാലും, അവരുടെ വിജയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു മെസ്സി. അതിനാൽ തന്ന് രാഹുലിന്റെ അഭിപ്രായത്തിന് തെറ്റൊന്നും പറയാൻ പറ്റില്ല.