ഫ്രഞ്ച് പ്രോസിക്യൂട്ടർമാർ തിങ്കളാഴ്ച പാരീസ് സെന്റ് ജെർമെയ്ൻ ഫുൾ ബാക്ക് അച്രഫ് ഹക്കിമിയുടെ ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി കേസുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫെബ്രുവരി 25 ന് പാരീസ് നഗരപ്രാന്തത്തിലുള്ള ഹകീമി അദ്ദേഹത്തിന്റെ വീട്ടിൽ തന്നെ ബലാത്സംഗം ചെയ്തതായി 24 കാരിയായ ഒരു പെൺകുട്ടി ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ഞായറാഴ്ച പോലീസ് സ്‌റ്റേഷനിലെത്തിയാണ് യുവതി പീഡന വിവരം അറിയിച്ചത്. പരാതി നല്‍കാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്വമേധയാ നിയമനടപടി സ്വീകരിക്കുകയായിരുന്നു.
Read more
ഖത്തറിൽ നടന്ന ലോകകപ്പിൽ നാലാം സ്ഥാനത്തെത്തിയ മൊറോക്കോ ടീമിന്റെ ഭാഗമായിരുന്നു ഹക്കിമി.
പാരീസിൽ നടന്ന ഫിഫ ബെസ്റ്റ് അവാർഡ് ദാന ചടങ്ങിൽ തിങ്കളാഴ്ച അദ്ദേഹം പങ്കെടുത്തിരുന്നു, അവിടെ ഈ വർഷത്തെ ഫിഫ്പ്രോ പുരുഷ ലോക ടീമിൽ ഇടം നേടി.