ഗോൾ നേടിയ ശേഷം ലാമിന് യമാലിന്റെ സെലിബ്രേഷൻ, വേറെ ലെവൽ; സംഭവം വൈറൽ

ഇന്ന് ലാലിഗയിൽ നടന്ന മത്സരത്തിൽ തകർപ്പൻ ജയമാണ് ബാഴ്‌സിലോണ കരസ്ഥമാക്കിയത്. എൽ ക്ലാസിക്കോ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് അവർ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയത്. ബാഴ്‌സയ്ക്ക് വേണ്ടി ലെവന്റോസ്ക്കി ഇരട്ട ഗോളുകൾ നേടി മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ച വെച്ചത്. കൂടാതെ റാഫിഞ്ഞ, യമാൽ എന്നിവർ ഓരോ ഗോളുകൾ വീതം നേടി.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഈ ഗോളുകൾ എല്ലാം ബാഴ്‌സിലോണ നേടിയിരിക്കുന്നത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയിരുന്നത് ബാഴ്‌സിലോണ തന്നെ ആയിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് യുവ താരം ലാമിന് യമാലിന്റെ ഗോൾ സെലിബ്രേഷൻ ആണ്.

മത്സരത്തിന്റെ 77 ആം മിനിറ്റിൽ തകർപ്പൻ ഗോൾ ആണ് അദ്ദേഹം നേടിയത്. റാഫിഞ്ഞയുടെ പാസ് സ്വീകരിച്ച യമാൽ തകർപ്പൻ ഷോട്ടിലൂടെ എതിരാളികളുടെ വലയിൽ കയറ്റുകയായിരുന്നു. അതിനു ശേഷം അദ്ദേഹം നടത്തിയ സെലിബ്രേഷൻ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ Calma..Calma..സെലിബ്രേഷനാണ്. ശാന്തരാകൂ ഞാൻ ഇവിടെയുണ്ട് എന്ന് ഗ്രൗണ്ടിനെ പോയിന്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം പറഞ്ഞത്.

റയൽ മാഡ്രിഡ് മൈതാനത്ത് വെച്ച് അവരുടെ കാണികളെ നിശ്ശബ്ദരാക്കിയിരിക്കുകയാണ് ബാഴ്‌സിലോണ. മെസിയുടെ പകരക്കാരനെ ബാഴ്‌സിലോണ കണ്ടെത്തി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Read more