റൊണാള്‍ഡോ: നിര്‍ണായക വെളിപ്പെടുത്തലുമായി ഒടുവില്‍ സിദാന്‍

ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ക്ലബ് വടുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദീന്‍ സിദാന്‍. റൊണാള്‍ഡൊ ഇല്ലാത്ത റയലിനെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നാണ് സിദാന്‍ അസന്നിഗ്ധമായി വ്യക്തമാക്കിയത്.

“റൊണാള്‍ഡോ അയാളുടെ ക്ലബ്ബിലാണ്. റയലിനും ആരാധകര്‍ക്കും റൊണാള്‍ഡോയെ വേണം. റയലിന് വേണ്ടി മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ച വയ്ക്കുന്നത്. എനിക്കു വേണ്ടതും അത് തന്നെയാണ്. അത് അയാള്‍ നല്‍കുന്നുമുണ്ട്” സിദാന്‍ പറഞ്ഞു.

ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിട്ട് പഴയ തട്ടകമായ മാഞ്ചസ്റ്ററിലേക്ക് താരം പോകുന്നുവെന്ന ഊപാപോഹങ്ങള്‍ ശക്തമായിരിക്കെയാണ് സിദാന്റെ തുറന്ന് പറച്ചില്‍. എന്നാല്‍ റൊണാള്‍ഡോയുമായി ട്രാന്‍സ്ഫറിന്റെ കാര്യങ്ങളൊന്നും സംസാരിക്കാറില്ല എന്നും ഗ്രൗണ്ടിനെ ക്കുറിച്ചുമാത്രമാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും സിദാന്‍ വ്യക്തമാക്കി.

ഇനിയുള്ള ഓരോ കളിയും അത്യധികം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഞങ്ങള്‍ ആ രീതിയിലായിരിക്കും കളിയെ സമീപിക്കുകയെന്നും സിദാന്‍ കൂട്ടിച്ചേര്‍ത്തു.

ലാലിഗയില്‍ ബന്ധവൈരികളായ ബാഴ്സയെക്കാള്‍ 16 പോയന്റുകള്‍ക്ക് പിന്നിലാണ് റയല്‍. ഇത് റൊണാള്‍ഡോയും റയല്‍ മാഡ്രിഡും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയെന്നും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ പാരിസ് സെന്റ് ജെര്‍മനിലേക്കോ കൂടുമാറുമെന്നുമാണ് വാര്‍ത്തകള്‍.

Latest Stories

സംസ്ഥാന സർവകലാശാലകളെ അസ്ഥിരപ്പെടുത്താനാണ് കേന്ദ്രവും യുജിസിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ബിജെപി- കോണ്‍ഗ്രസ് 'ജുഗല്‍ബന്ദി', കെജ്രിവാളിന്റെ തന്ത്രം; യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

കെജ്രിവാളിന്റെ യുദ്ധമുറ കമ്പനി കാണാനിരിക്കുന്നതേയുള്ളു!

വായിക്കാത്തവര്‍ക്കായി ഡെയ്‌ലി ലിസണ്‍; പുതിയ ഫീച്ചറുമായി ഗൂഗിള്‍

‘ഞാൻ ആരോഗ്യവാനാണ്, പ്രായമായെന്നേയുള്ളൂ’; രാജിവയ്ക്കില്ലെന്ന് അറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

'ഇളയ മോനാണോ എന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ മരിച്ചേനെ'; ശരിക്കും ഒപ്പമുള്ളത് ആരാണെന്ന് ചോദിക്കേണ്ട ആവശ്യം തന്നെയില്ല: ദേവി ചന്ദന

നിർത്തി അങ്ങോട്ട് അപമാനിക്കാതെടാ, വിക്കറ്റ് നൽകാത്തതിന് അമ്പയർക്ക് വമ്പൻ പണി കൊടുത്ത് ബോളർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിരാട് കോഹ്‌ലിയുമായുള്ള വിവാഹത്തിന് മുമ്പ് അനുഷ്‌ക ശർമ്മ ഈ ഇന്ത്യൻ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗ് നടത്തിയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ?

പോക്സോ കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

'ഇത് ശരിക്കും അത് തന്നെ'; ഗെയിം ചേഞ്ചർ നിര്‍മ്മാതാക്കക്കളുടെ പരാതി മാർക്കറ്റിങ് തന്ത്രമോ?