ക്രിസ്റ്റിയാനൊ റൊണാള്‍ഡോ ക്ലബ് വടുമെന്ന അഭ്യൂഹങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് റയല്‍ മാഡ്രിഡ് പരിശീലകന് സിനദീന്‍ സിദാന്. റൊണാള്‍ഡൊ ഇല്ലാത്ത റയലിനെക്കുറിച്ച് സങ്കല്പ്പിക്കാന് പോലുമാകില്ലെന്നാണ് സിദാന് അസന്നിഗ്ധമായി വ്യക്തമാക്കിയത്.
“റൊണാള്‍ഡോ അയാളുടെ ക്ലബ്ബിലാണ്. റയലിനും ആരാധകര്‍ക്കും റൊണാള്‍ഡോയെ വേണം. റയലിന് വേണ്ടി മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ച വയ്ക്കുന്നത്. എനിക്കു വേണ്ടതും അത് തന്നെയാണ്. അത് അയാള്‍ നല്‍കുന്നുമുണ്ട്” സിദാന് പറഞ്ഞു.
ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ക്ലബ് വിട്ട് പഴയ തട്ടകമായ മാഞ്ചസ്റ്ററിലേക്ക് താരം പോകുന്നുവെന്ന ഊപാപോഹങ്ങള്‍ ശക്തമായിരിക്കെയാണ് സിദാന്റെ തുറന്ന് പറച്ചില്. എന്നാല്‍ റൊണാള്‍ഡോയുമായി ട്രാന്‍സ്ഫറിന്റെ കാര്യങ്ങളൊന്നും സംസാരിക്കാറില്ല എന്നും ഗ്രൗണ്ടിനെ ക്കുറിച്ചുമാത്രമാണ് ചര്‍ച്ച ചെയ്യാറുള്ളതെന്നും സിദാന് വ്യക്തമാക്കി.
ഇനിയുള്ള ഓരോ കളിയും അത്യധികം പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ഞങ്ങള്‍ ആ രീതിയിലായിരിക്കും കളിയെ സമീപിക്കുകയെന്നും സിദാന് കൂട്ടിച്ചേര്‍ത്തു.
Read more
ലാലിഗയില്‍ ബന്ധവൈരികളായ ബാഴ്സയെക്കാള്‍ 16 പോയന്റുകള്‍ക്ക് പിന്നിലാണ് റയല്‍. ഇത് റൊണാള്‍ഡോയും റയല്‍ മാഡ്രിഡും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയെന്നും റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കോ പാരിസ് സെന്റ് ജെര്മനിലേക്കോ കൂടുമാറുമെന്നുമാണ് വാര്‍ത്തകള്‍.