'വാക്സിൻ ഇല്ലെങ്കില്‍ ട്രോഫിയുമില്ല'; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പോയതിന് പിന്നാലെ ജോക്കോവിച്ചിനെ ട്രോളി പുനെ പൊലീസ്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവുമധികം കിരീടസാധ്യത കല്‍പ്പിക്കപ്പെട്ട താരമാണ് സെര്‍ബിയയുടെ നോവാക് ജോക്കോവിച്ച്. എന്നാല്‍ ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ താരം പുറത്താകുകയും ചെയ്തു. റാഫേല്‍ നദാല്‍ സീസണിലെ ആദ്യ കിരീടത്തില്‍ മുത്തമിട്ടതിന് തൊട്ടുപിന്നാലെ ലോകോത്തര താരത്തെ ട്രോളി പൂനെ പോലീസ്.

ഓസ്‌ട്രേലിയയിലെ കോവിഡ് മാനദണ്ഡം അനുസരിച്ച് വാക്‌സിന്‍ എടുക്കാത്തതിനെ തുടര്‍ന്ന് താരത്തിന്റെ വിസ ഓസ്‌ട്രേലിയ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് ജോക്കോവിച്ചിനെ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ അധികൃതര്‍ അനുവദിച്ചുമില്ല. കോടതി വിധിയോടെ തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും താരത്തെ ഓസ്‌ട്രേലിയ പുറത്താക്കുകയും ചെയ്തു.

സ്‌പെയിനിന്റെ ഇതിഹാസതാരം റാഫേല്‍ നദാലാണ് കിരീടത്തില്‍ മുത്തമിട്ടത്. നദാലിന്റെ ചരിത്രനേട്ടത്തെ അഭിനന്ദിക്കാന്‍ ജോക്കോവിച്ച് മറന്നില്ല. ഇതിന് തൊട്ടുപിന്നാലെ പൂനെ പോലീസ് ട്വി്റ്ററില്‍ എത്തി. ‘ആദ്യം കോവിഡ് വാക്‌സിനെടുക്കൂ വാക്‌സിനില്ലെങ്കില്‍ ട്രോഫിയില്ല’ എന്നാണ് പുനെ പൊലീസ് ട്വിറ്ററില്‍ കുറിച്ചത്. പുനെ പൊലീസിന്റെ ഈ ട്വീറ്റ് ഉടനെ തന്നെ വൈറലാകുകയും ചെയ്തു.