സോഫിയ ഗാർഡനിൽ ഇംഗ്ലണ്ട് ടീമിനൊപ്പം വീണ്ടും ആൻഡ്രൂ ഫ്ലിന്റോഫ്; അപകട ശേഷം തിരിച്ചറിയാനാവാതെ ആരാധകർ; ചിത്രങ്ങൾ വൈറൽ

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനൊപ്പം ചേർന്ന് മുൻ താരം ആൻഡ്രൂ ഫ്ലിന്റോഫ്.  45 കാരനായ മുൻ ഇംഗ്ലണ്ട് സൂപ്പർ താരം കഴിഞ്ഞ വർഷം നടന്ന ഒരു അപകടത്തിന്  ശേഷം ആശുപത്രിയിലായിരുന്നു.  മത്സരത്തിൽ ടീമിന്റെ ഭാഗമായി കൂടെയിരിക്കാനും, നിർദ്ദേശങ്ങൾ നൽകാനും, കളി നിരീക്ഷിക്കാനുമാണ് ഫ്ലിന്റോഫിനെ ടീമിനൊപ്പം ചേർത്തിരിക്കുന്നത്.

കഴിഞ്ഞ വർഷം സറേയിലെ ഡൺസ്ഫോൾഡ് എയ്റോഡ്രോമിൽ ടി. വി പ്രോഗ്രാമായ ‘ടോപ്പ് ഗിയറി’ന്റെ ഷൂട്ടിങ്ങിനിടയിലുണ്ടായ അപകടത്തിൽ മുഖത്തിന് ഗുരുതരമായ പരിക്കേറ്റതിനെ തുടർന്ന് കഴിഞ്ഞ ഡിസംബർ തൊട്ട് ആശുപത്രിയിലായിരുന്നു താരം. 2019 മുതൽ ‘ടോപ്പ് ഗിയർ’  പ്രോഗ്രാമിന്റെ അവതാരകനായിരുന്നു താരം.

ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച് വരുന്ന താരത്തിന് ടീമിനൊപ്പം ചേരുന്നതോട് കൂടി അപകടത്തിന്റെ ആഘാതം കുറയ്ക്കാനും, കാര്യങ്ങൾ പഴയ രീതിയിലേക്ക് ആക്കാനും കഴിയുമെന്നാണ് സ്കൈ സ്പോർട്സിന് നല്കിയ പ്രസ് മീറ്റിൽ  ഇംഗ്ലണ്ട് ക്യാപ്റ്റൻ  ജോസ് ബട്ട്ലർ പറഞ്ഞത്.

ശസ്ത്രക്രിയക്ക് ശേഷം താരത്തിന്റെ മുഖത്തിന്റെ രൂപം തന്നെ മാറി പോയിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി 79 ടെസ്റ്റ് മത്സരങ്ങളും 141 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം