പേസ് ബോളർ ആകുവാൻ ആഗ്രഹിച്ചു ജാവലിൻ താരമായി മാറി അർഷാദ് നദീം'; വാർത്ത ഏറ്റെടുത്ത് ആരാധകർ

ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത് പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്. 92.97 മീറ്റർ എറിഞ്ഞ് റെക്കോഡ് നേടിയാണ് അദ്ദേഹം സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഈ വർഷത്തെ ഒളിമ്പിക്സിൽ വെറും 7 താരങ്ങളുമായി ആണ് പാകിസ്ഥാൻ മത്സരിക്കാൻ ഇറങ്ങിയത്. അതിൽ നിന്നുമാണ് പാകിസ്താന്‍ അര്‍ഷാദിന്റെ മികവിൽ സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്. ജാവലിന്‍ ത്രോയിലേക്ക് എത്തുന്നതിന് മുമ്പ് അര്‍ഷാദ് ആഗ്രഹിച്ചത് പേസ് ബൗളറാവാനാണ്.

ചെറുപ്പം മുതലേ ക്രിക്കറ്റ് കാളികാരനാകാനാണ് അർഷാദ് ആഗ്രഹിച്ചത്. പാകിസ്താന്‍ ആഭ്യന്തര ടീമുകള്‍ക്കായും ചില ക്ലബ്ബുകള്‍ക്കായുമെല്ലാം അര്‍ഷാദ് കളിച്ചിട്ടുണ്ട്. പിന്നീട് ജാവലിന്‍ ത്രോയിലേക്ക് തിരിഞ്ഞ അര്‍ഷാദ് പരിശീലകന്റെ സഹായമോ വേണ്ടത്ര പരിശീലന സംവിധാനങ്ങളോ ഇല്ലാതെയാണ് ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ജാവലിൻ മേടിക്കുവാൻ പോലും പൈസ ഇല്ലാതെ കഷ്ടപ്പെട്ടാണ് താരം പാകിസ്താന് വേണ്ടി ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തി സ്വർണ മെഡൽ നേടിയത്.

മത്സരത്തിൽ പാകിസ്ഥാൻ താരത്തിന് ഒരുപാട് ഫൗൾ ത്രോകൾ ഉണ്ടായിരുന്നു. അർഷാദ് എറിഞ്ഞ രണ്ടാമത്തെ ത്രോയിൽ 92.97 മീറ്റർ ദൂരത്തിലാണ് അദ്ദേഹം സ്വർണം നേടിയത്. ഒളിമ്പിക്സിൽ റെക്കോർഡ് നേടിയാണ് പാകിസ്ഥാൻ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 2016 മുതൽ അർഷാദ് നീരജിനെതിരെ കളിക്കുകയാണ്. ആദ്യമായിട്ടാണ് താരം നീരജിനെ ഒരു മത്സരത്തിൽ തോൽപ്പിക്കുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്