ഈ വർഷത്തെ പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയത് പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ്. 92.97 മീറ്റർ എറിഞ്ഞ് റെക്കോഡ് നേടിയാണ് അദ്ദേഹം സ്വർണ മെഡൽ കരസ്ഥമാക്കിയത്. ഈ വർഷത്തെ ഒളിമ്പിക്സിൽ വെറും 7 താരങ്ങളുമായി ആണ് പാകിസ്ഥാൻ മത്സരിക്കാൻ ഇറങ്ങിയത്. അതിൽ നിന്നുമാണ് പാകിസ്താന്‍ അര്‍ഷാദിന്റെ മികവിൽ സ്വര്‍ണ്ണ നേട്ടം കൈവരിച്ചത്. ജാവലിന്‍ ത്രോയിലേക്ക് എത്തുന്നതിന് മുമ്പ് അര്‍ഷാദ് ആഗ്രഹിച്ചത് പേസ് ബൗളറാവാനാണ്.
ചെറുപ്പം മുതലേ ക്രിക്കറ്റ് കാളികാരനാകാനാണ് അർഷാദ് ആഗ്രഹിച്ചത്. പാകിസ്താന്‍ ആഭ്യന്തര ടീമുകള്‍ക്കായും ചില ക്ലബ്ബുകള്‍ക്കായുമെല്ലാം അര്‍ഷാദ് കളിച്ചിട്ടുണ്ട്. പിന്നീട് ജാവലിന്‍ ത്രോയിലേക്ക് തിരിഞ്ഞ അര്‍ഷാദ് പരിശീലകന്റെ സഹായമോ വേണ്ടത്ര പരിശീലന സംവിധാനങ്ങളോ ഇല്ലാതെയാണ് ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ നേടിയത്. ജാവലിൻ മേടിക്കുവാൻ പോലും പൈസ ഇല്ലാതെ കഷ്ടപ്പെട്ടാണ് താരം പാകിസ്താന് വേണ്ടി ഒളിമ്പിക്സിൽ മികച്ച പ്രകടനം നടത്തി സ്വർണ മെഡൽ നേടിയത്.
Read more
മത്സരത്തിൽ പാകിസ്ഥാൻ താരത്തിന് ഒരുപാട് ഫൗൾ ത്രോകൾ ഉണ്ടായിരുന്നു. അർഷാദ് എറിഞ്ഞ രണ്ടാമത്തെ ത്രോയിൽ 92.97 മീറ്റർ ദൂരത്തിലാണ് അദ്ദേഹം സ്വർണം നേടിയത്. ഒളിമ്പിക്സിൽ റെക്കോർഡ് നേടിയാണ് പാകിസ്ഥാൻ സ്വർണ മെഡൽ കരസ്ഥമാക്കിയത്. 2016 മുതൽ അർഷാദ് നീരജിനെതിരെ കളിക്കുകയാണ്. ആദ്യമായിട്ടാണ് താരം നീരജിനെ ഒരു മത്സരത്തിൽ തോൽപ്പിക്കുന്നത്.