കപ്പിനും ചുണ്ടിനും ഇടയിൽ വെച്ച് നഷ്ട്ടപെട്ട മെഡലുകൾ; ഒളിമ്പിക് ഗെയിംസിൽ നാലാം സ്ഥാനം നേടിയ ഇന്ത്യക്കാർ

സ്വന്തം രാജ്യത്തിന് വേണ്ടി വലിയ നേട്ടങ്ങളുണ്ടാവുക എന്നത് ഏതൊരു അത്ലെറ്റിനെ സംബന്ധിച്ചും സ്വപ്ന തുല്യമാണ്. പ്രതേകിച്ചും ഒളിമ്പിക്സ് പോലുള്ള വലിയ വേദികളിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യുക എന്നത് പോലും സ്വപ്നമായി കൊണ്ട് നടക്കുന്ന ഒരുപാട് താരങ്ങളുണ്ട്. എന്നാൽ ഒളിമ്പിക്സ് പോലുള്ള വലിയ വേദിയിൽ മത്സരിക്കുകയും ചെറിയ ഒരു മാർജിനിൽ മെഡൽ നഷ്ടപ്പെടുകയും ചെയ്യുക എന്നത് ഒരേ സമയം മധുരവും കയ്പ്പും നിറഞ്ഞ ഓർമയാണ്.

ഇന്ത്യൻ അത്‌ലീറ്റുകളിൽ നാലാം സ്ഥാനം ഫിനിഷ് ചെയ്ത് മെഡൽ നഷ്ട്ടപെട്ട കായികതാരങ്ങൾ ചരിത്രത്തിലുണ്ടായിട്ടുണ്ട്. ആ ചരിത്രം ഇപ്പോഴും ആവർത്തിക്കുന്നു. വളരെ പുതിയതായി പാരീസ് ഒളിംപിക്സിൽ ഇന്ത്യയുടെ ബാഡ്മിൻ്റണ് തരാം ലക്ഷ്യ സെൻ നാലാമത് ഫിനിഷ് ചെയ്ത് ചരിത്രം ആവർത്തിക്കുന്നു. ശനിയാഴ്ച നടന്ന പാരീസ് 2024 ഒളിമ്പിക്സിൽ വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഇനത്തിൽ ഇന്ത്യയുടെ മനു ഭാക്കറിന് ഒരു മെഡൽ നഷ്ടമായി. ഈ ഗെയിമുകളിൽ നിന്ന് അവർക്ക് ഇതിനകം രണ്ട് വെങ്കല മെഡലുകൾ ഉണ്ട്. പോഡിയം ഫിനിഷിൽ ഏറ്റവും കുറഞ്ഞ വ്യത്യാസത്തിൽ മെഡൽ നഷ്‌ടമായ ഇന്ത്യൻ അത്‌ലറ്റുകളുടെ സമ്പൂർണ്ണ വിവരണം ചുവടെ ചേർക്കുന്നു.

1. രൺധീർ ഷിൻഡെ – ആൻ്റ്‌വെർപ് 1920 ഒളിമ്പിക്സ്, പുരുഷന്മാരുടെ 54 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി

2. കേശവ് മംഗവേ – ഹെൽസിങ്കി 1952 ഒളിമ്പിക്സ്, പുരുഷന്മാരുടെ 62 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി

3. ടീം ഇന്ത്യ – മെൽബൺ 1956 ഒളിമ്പിക്സ്, പുരുഷ ഫുട്ബോൾ

4. മിൽഖാ സിംഗ് – റോം 1960 ഒളിമ്പിക്സ്, പുരുഷന്മാരുടെ 400 മീറ്റർ അത്ലറ്റിക്സ്

5. പ്രേംനാഥ് – റോം 1972 ഒളിമ്പിക്സ്, പുരുഷന്മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി

6. സുധേഷ് കുമാർ – മ്യൂണിക്ക് 1972 ഒളിമ്പിക്സ്, പുരുഷന്മാരുടെ 52 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി

7. പി ടി ഉഷ – ലോസ് ഏഞ്ചൽസ് 1984 ഒളിമ്പിക്സ്, വനിതകളുടെ 400 മീറ്റർ ഹർഡിൽസ് അത്ലറ്റിക്സ്

8. രജീന്ദർ സിംഗ് – ലോസ് ഏഞ്ചൽസ് 1984 ഒളിമ്പിക്സ്, പുരുഷന്മാരുടെ 74 കിലോ ഫ്രീസ്റ്റൈൽ ഗുസ്തി

9. ലിയാണ്ടർ പേസ്/മഹേഷ് ഭൂപതി – ഏഥൻസ് 2004 ഒളിമ്പിക്സ്, പുരുഷ ഡബിൾസ് ടെന്നീസ്

10. കുഞ്ചറാണി ദേവി – ഏഥൻസ് 2004 ഒളിമ്പിക്സ്, വനിതകളുടെ 48 കി.ഗ്രാം ഭാരോദ്വഹനം

11. ജോയ്ദീപ് കർമാക്കർ – ലണ്ടൻ 2012 ഒളിമ്പിക്സ്, പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ പ്രോൺ ഷൂട്ടിംഗ്

12. അഭിനവ് ബിന്ദ്ര – റിയോ 2016 ഒളിമ്പിക്സ്, പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗ്

13. സാനിയ മിർസ/രോഹൻ ബൊപ്പണ്ണ – റിയോ 2016 ഒളിമ്പിക്സ്, മിക്സഡ് ഡബിൾസ് ടെന്നീസ്

14. ദീപ കർമാകർ – റിയോ 2016 ഒളിമ്പിക്സ്, വനിതാ വോൾട്ട് ജിംനാസ്റ്റിക്സ്

15. അദിതി അശോക് – ടോക്കിയോ 2020 ഒളിമ്പിക്സ്, വനിതാ ഗോൾഫ്
16. ടീം ഇന്ത്യ – ടോക്കിയോ 2020 ഒളിമ്പിക്സ്, വനിതാ ഹോക്കി

17. ദീപക് പുനിയ – ടോക്കിയോ 2020 ഒളിമ്പിക്സ്, ഗുസ്തി 86 കിലോ

18. അർജുൻ ബാബുത – പാരീസ് 2024 ഒളിമ്പിക്സ്, പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംഗ്

19. ധീരജ് ബൊമ്മദേവര – പാരീസ് 2024 ഒളിമ്പിക്സ്, മിക്സഡ് ടീം അമ്പെയ്ത്ത്

20. മനു ഭേക്കർ – പാരീസ് 2024 ഒളിമ്പിക്സ്, വനിതകളുടെ 25 മീറ്റർ പിസ്റ്റൾ

Read more

21. ലക്ഷ്യ സെൻ – പാരീസ് 2024 ഒളിമ്പിക്സ്, പുരുഷ ബാഡ്മിന്റൺ