"അർഷാദും എനിക്ക് മകനെ പോലെ ആണ്"; നീരജ് ചോപ്രയുടെ അമ്മയുടെ വാക്കുകൾ ഇപ്പോൾ വൈറൽ

ഇത്തവണത്തെ പാരീസ് ഒളിമ്പിക്സിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്ക്ക് വെള്ളി. പാകിസ്ഥാൻ താരമായ അർഷാദ് നദീം ആണ് ഇത്തവണത്തെ ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവായത്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്കായി ഏക സ്വർണ മെഡൽ നേടിയ താരമായിരുന്നു നീരജ് ചോപ്ര. ഇത്തവണ താരത്തിന് രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു. നീരജ് ചോപ്ര 89.45 മീറ്റർ എറിഞ്ഞാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. എന്നാൽ താരത്തിനെ അമ്മയുടെ വാക്കുകൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.

നീരജ് ചോപ്രയുടെ ‘അമ്മ സരോജ് ദേവി പറയുന്നത് ഇങ്ങനെ:

“വെള്ളി മെഡൽ നേടാനായതിൽ ഞങ്ങൾക്ക് അതിയായ സന്തോഷം ഉണ്ട്. സ്വർണ മെഡൽ നേടിയ അർഷാദും എനിക്ക് എന്റെ മകനെ പോലെ തന്നെ ആണ്. അവനും ഇത് നേടാൻ ഒരുപാട് കഷ്ട്ടപെട്ടു” സരോജ് ദേവി പറഞ്ഞു.

അമ്മയുടെ വാക്കുകൾ പാകിസ്ഥാൻ ജനങ്ങൾ മാത്രമല്ല ലോകമെമ്പാടും ഉള്ള ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതാണ് സ്പോർട്സ്മാൻസ്പിരിറ്റ് എന്നും, നീരജിന്റെ അമ്മയോടുള്ള സ്നേഹവും പാകിസ്ഥാൻ ജനങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. ഇന്നലത്തെ മത്സരം ഓൺലൈൻ വഴി കണ്ടത് 4.1 കോടി ജനങ്ങൾ ആയിരുന്നു. ഇന്ത്യ പാകിസ്ഥാൻ മത്സരത്തിൽ എപ്പോഴും വ്യൂവേഴ്സ് കൂടുതൽ ആയിരിക്കും.

മത്സരത്തിൽ നീരജ് എറിഞ്ഞ ആറ് ത്രോയിൽ അഞ്ചെണ്ണവും ഫൗൾ ത്രോ ആയിരുന്നു. താരം എറിഞ്ഞ രണ്ടാമത്തെ ത്രോയിലാണ് 89.45 മീറ്റർ ദൂരത്തിൽ അദ്ദേഹത്തിന് രണ്ടാം സ്ഥാനം കരസ്ഥമാക്കാൻ സാധിച്ചത്. എന്നാൽ പാകിസ്ഥാൻ താരത്തിനും ഫൗൾ ത്രോകൾ കുറെ ഉണ്ടായിരുന്നു. അർഷാദും എറിഞ്ഞ രണ്ടാമത്തെ ത്രോയിൽ 92.97 മീറ്റർ ദൂരത്തിലാണ് അദ്ദേഹം സ്വർണം നേടിയത്. ഒളിമ്പിക്സിൽ റെക്കോർഡ് നേടിയാണ് പാകിസ്ഥാൻ സ്വർണ മെഡൽ കരസ്ഥമാക്കിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം