സംസ്ഥാന സ്‌കൂള്‍ കായിക മേള; ആദ്യ സ്വര്‍ണം ഓടിയെടുത്ത് കണ്ണൂര്‍

65ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ സ്വര്‍ണം കണ്ണൂരിന്. ജൂനിയര്‍ പെണ്‍കുട്ടികളുടെ 3,000 മീറ്ററില്‍ ഗോപിക ഗോപിയാണ് സ്വര്‍ണം നേടിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായര്‍ക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോള്‍ സജിക്ക് വെങ്കലവും ലഭിച്ചു.

ഇന്ന് 21 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുന്നത്. 4*100 മീറ്റര്‍ റിലെ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയ ഇനങ്ങളുടെ ആദ്യ റൗണ്ടും ഇന്നാണ്. ഉച്ചയ്ക്ക് മൂന്നരയോടെ മാര്‍ച്ച് പാസ്റ്റും ഉദ്ഘാടന സമ്മേളനവും നടക്കും.

രാവിലെ 9 മണിക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തും. വൈകിട്ട് 3.30നു മാര്‍ച്ച് പാസ്റ്റിനു ശേഷം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും.

Read more

98 ഇനങ്ങളിലായി 3000ത്തിലധികം കായിക താരങ്ങളാണ് കായികോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.