ഒരു നൂറ്റാണ്ടോളം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ അവര്‍ അതു നേടി

ഒളിംപിക്സില്‍ അരങ്ങേറി ഒരു നൂറ്റാണ്ടോളം കാത്തിരിക്കേണ്ടിവന്നു ആദ്യ സ്വര്‍ണത്തിനായി ഫിലിപ്പൈന്‍സ് എന്ന ദ്വീപ് രാജ്യത്തിന്. ഒടുവില്‍ ഹിഡിലി ദിയാസിലൂടെ അവര്‍ അത് നേടിയെടുത്തു. രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ദിയാസിന് വന്‍ സമ്മാനവും ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വനിതകളുടെ (55 കിലോഗ്രാം) ഭാരോദ്വഹനത്തില്‍ ചൈനയുടെ ലോക റെക്കോഡുകാരി ലിയാവോ ക്വുയിനെ അട്ടിമറിച്ചാണ് ദിയാസിന്റെ സുവര്‍ണനേട്ടം. കോവിഡ് കാരണം മലേഷ്യയില്‍ അഭയാര്‍ത്ഥിയായിക്കഴിയുന്ന എയര്‍ഫോഴ്സ് ജീവനക്കാരിയായ ദിയാസ് അവിടെ നിന്നാണ് ടോക്യോയിലെത്തിയത്.

നൂറു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വര്‍ണം സമ്മാനിച്ച ദിയാസിന് 33 മില്യണ്‍ പെസോസ് (അഞ്ച് കോടിയോളം രൂപ) ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വന്തം രാജ്യത്ത് അവര്‍ക്ക് വീടും വച്ചുനല്‍കും.

റിയോയിലും ദിയാസ് വെള്ളി മെഡല്‍ നേടിയിരുന്നു. ഇരുപത് വര്‍ഷത്തിനുശേഷം ആദ്യമായി ഫിലിപ്പൈന്‍സിന് ലഭിക്കുന്ന ഒളിംപിക്സ് മെഡലായും അതു മാറിയിരുന്നു. 1924 മുതല്‍ ഒളിംപിക്സില്‍ മത്സരിക്കുന്ന ഫിലിപ്പൈന്‍സ് ഇതുവരെ 11 മെഡലുകളാണ് ഷെല്‍ഫിലെത്തിച്ചിട്ടുള്ളത്.

Latest Stories

ശബരിമല സന്നിധാനത്ത് നാലര ലിറ്റര്‍ വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് രഹസ്യാന്വേഷണ വിഭാഗം

കണ്ണൂരില്‍ ദളിത് യുവതിയ്‌ക്കെതിരെ പീഡനശ്രമം; ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍

അസര്‍ബയ്ജാന്‍ വിമാനം തകര്‍ന്നത് ബാഹ്യ ഇടപെടലിനെ തുടര്‍ന്ന്; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് അസര്‍ബയ്ജാന്‍ എയര്‍ലൈന്‍സ്

കാലടിയില്‍ പച്ചക്കറിക്കട മാനേജരെ കുത്തിവീഴ്ത്തി 20 ലക്ഷം രൂപ കവര്‍ന്നു; ആക്രമണത്തിന് പിന്നില്‍ ബൈക്കിലെകത്തിയ രണ്ടംഗ സംഘം

ഒസാമു സുസുകി അന്തരിച്ചു; വിടവാങ്ങിയത് മാരുതി 800 ന്റെ ഉപജ്ഞാതാവ്

ഇനി നിങ്ങളുടെ വിമാനയാത്രയെന്ന സ്വപ്‌നത്തിന് ചിറക് മുളയ്ക്കും; 15,99 രൂപയ്ക്ക് വിമാനയാത്ര വാഗ്ദാനം ചെയ്ത് ആകാശ എയര്‍

BGT 2024: വിരാട് കോഹ്ലി കലിപ്പിലാണല്ലോ, ഇറങ്ങി വന്നു കണികളോട് താരം ചെയ്തത് ഞെട്ടിക്കുന്ന പ്രവർത്തി; സംഭവം വിവാദത്തിൽ

ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചത് എല്‍ഡിഎഫിന്; കെ മുരളീധരനെ തള്ളി വിഡി സതീശന്‍ രംഗത്ത്

'ബാറ്റിംഗ് ഓര്‍ഡറില്‍ താഴെപ്പോകാന്‍ നിങ്ങള്‍ എന്തു തെറ്റു ചെയ്തു?'; മത്സരത്തിനിടെ രാഹുലിനോട് ലിയോണ്‍- വീഡിയോ

BGT 2024: രോഹിത് ബാറ്റിംഗിന് വരുമ്പോൾ ഞങ്ങൾക്ക് ആശ്വാസമാണ്; അവനെ പുറത്താകേണ്ട ആവശ്യമില്ല, തന്നെ പുറത്തായിക്കോളും"; താരത്തിന് നേരെ ട്രോള് മഴ