ഡബ്ല്യുഡബ്ല്യുഇ റെസ്ലിംഗ് താരമായിരുന്ന ഹള്‍ക്ക് ഹോഗ്‌റ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ചലനശേഷി നഷ്ടമായതായി റിപ്പോര്‍ട്ടുകല്‍. റെസ്ലിംഗ് താരം കുര്‍ട്ട് ആംഗിളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 69കാരനായ ഹള്‍ക്ക് ഹോഗന്‍ അടുത്തിടെയാണ് നടുവിന് ശസ്ത്രക്രിയ ചെയ്തത്.
അരയ്ക്ക് താഴേയ്ക്കുള്ള ഞരമ്പുകളില്‍ അടുത്തിടെ നടന്ന ശസ്ത്രക്രിയയില്‍ പൊട്ടലുണ്ടായെന്നും ഇതേത്തുടര്‍ന്ന് ഹോഗന് അരയ്ക്ക് താഴേയ്ക്കുള്ള ചലനങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും കുര്‍ട്ട് പറയുന്നു.
നിലവില്‍ വടിയുടെ സഹായത്തോടെയാണ് ഹള്‍ക്ക് നടക്കുന്നത്. വേദന മാത്രമല്ല മറ്റൊന്നും തന്നെ ഹള്‍ക്കിന് തിരിച്ചറിയാന്‍ സാധിക്കുന്നില്ലെന്നും കുര്‍ട്ട് പറയുന്നു. രണ്ട് ദശാബ്ദത്തിലധികം നീണ്ട് നിന്ന റെസ്ലിംഗ് കരിയറില്‍ ഇതിനോടകം ഹള്‍ക്ക് ഹോഗന്‍ ഇത്തരത്തിലുള്ള മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്.
Read more
ഹള്‍ക്കിന്റെ മാസ്റ്റര്‍ പീസുകളായിരുന്ന ലെഗ് ഡ്രോപ്പ് അദ്ദേഹത്തിന് തന്നെ ബുദ്ധിമുട്ടായിയെന്നാണ് കുര്‍ട്ട് പറയുന്നത്. എന്നാല്‍ ഹള്‍ക്കിന്റെ വെളിപ്പെടുത്തലിനോട് ഇതുവരേയും ഹള്‍ക്ക് ഹോഗന്‍ പ്രതികരിച്ചിട്ടില്ല.