ഈ മൊബൈല്‍ ആപ്പ് തെരുവു നായകള്‍ക്ക് വേണ്ടി, ഉണ്ടാക്കിയത് ഒരു മലയാളിയും

മീരാ നാരായണന്‍

തെരുവുനായ്ക്കളെ മുഴുവന്‍ കൊന്നുകളയണമെന്നു മുദ്രാവാക്യം വിളിക്കുന്നവര്‍ തത്കാലം അവിടെ നില്‍ക്കട്ടെ. ഇവിടെയൊരു ഐടി പയ്യന്‍ ഈ നായ്ക്കളെയൊക്കെ സംരക്ഷിക്കാനായി ഒരു ആപ് പുറത്തിറക്കിയിരിക്കുകയാണ്.ദശലക്ഷക്കണക്കിന് തെരുവുനായ്ക്കളുണ്ട് നമ്മുടെ നാട്ടില്‍ . ഇവയിലേതെങ്കിലും ഒന്ന് വണ്ടിക്കടിയില്‍ പെട്ടാലും നമ്മളത്ര ഗൗനിക്കാറില്ല. പക്ഷെ യാഷ് സേഥ് എന്ന 26 കാരന്‍ ഗൗനിച്ചു. കാര്യമായി തന്നെ.

തന്റെ അയല്പക്കത്തു നടന്ന ഒരു സംഭവമാണ് മുംബൈക്കാരനായ ഈ ചെറുപ്പക്കാരനെ റോഡില്‍ മരിച്ചു വീഴുന്ന മിണ്ടാപ്രാണികള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന തോന്നലിലെത്തിച്ചത്. മൃഗ സ്നേഹികളെയും ഡോക്ടര്‍മാരെയും എന്‍ജിഒ കളെയും ഒക്കെ കൂട്ടിയിണക്കാന്‍ പറ്റിയ ഏറ്റവും നല്ല മാര്‍ഗം ഒരു മൊബീല്‍ ആപ്പ് ആണ് എന്ന് യാഷിനു തോന്നി. അങ്ങനെയാണ് ആപ്പ് നിര്‍മ്മിച്ചത്. തക്ക സമയത്തു വൈദ്യസഹായം കിട്ടാത്തതാണ് അപകടത്തില്‍ പെടുന്ന മിക്ക നായ്ക്കളും മരിക്കാന്‍ കാരണമെന്നാണ് യാഷ് പറയുന്നത്. തന്റെ ഉദ്യമം അതിനൊരു പരിഹാരമാവുമെന്നും അയാള്‍ കരുതുന്നു.

“ലെറ്റ് ഇറ്റ് വാഗ്” എന്ന ആപ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും രാജ്യത്തു എവിടെയിരുന്നും യാഷിന്റെ മിണ്ടാപ്രാണികള്‍ക്കായുള്ള ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. നിങ്ങള്‍ ചെയ്യേണ്ടത് അപകടത്തില്‍ പെട്ട നായയുടെ ചിത്രമെടുത്തു അപ്ലോഡ് ചെയുക എന്നതാണ്. ഈ ഉദ്യമത്തില്‍ പങ്കാളികളായാല്‍ അടുത്തുള്ള എന്‍ജിഒകളെയും ഡോക്ടര്‍മാരെയും ആപ്പിലൂടെ ബന്ധപ്പെടാനുമാവും. നിങ്ങള്‍ ഒരു യഥാര്‍ത്ഥ മൃഗ സ്നേഹിയാണെങ്കില്‍ നായ്ക്കളെ ദത്തെടുക്കാനും ആപ്പ് അവസരം ഒരുക്കുന്നുണ്ട്.

Latest Stories

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'

സ്വിമ്മിങ് പൂളില്‍ മൂത്രമൊഴിച്ചു; അല്ലു അര്‍ജുനെതിരെ വീണ്ടും പരാതി, ആക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ്

അരി മോഷ്ടിച്ചുവെന്നാരോപിച്ച് ദലിത് മധ്യവയസ്‌കനെ തല്ലിക്കൊന്നു; മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്

'ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ കേരളത്തിനും മലയാളികൾക്കും അപമാനം'; അപലപിച്ച് മുഖ്യമന്ത്രി